വിഭാഗീയത തെരുവിലേക്ക്: ജോയി എബ്രഹാമി​െൻറ കോലം കത്തിച്ചു

വിഭാഗീയത തെരുവിലേക്ക്: ജോയി എബ്രഹാമിൻെറ കോലം കത്തിച്ചു പാലാ: കേരള കോൺഗ്രസിലെ വിഭാഗീയത തെരുവിലേക്ക് പടരുന്നു. യൂത്ത് ഫ്രണ്ട് എം പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലായിൽ കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി ജോയി എബ്രഹാമിൻെറ കോലം കത്തിച്ചു. അന്തരിച്ച കെ.എം. മാണിക്ക് പകരം പി.ജെ. ജോസഫ് പാർട്ടി ചെയർമാനായെന്ന് ഓഫിസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയി എബ്രഹാം തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകിയതിനെ തുടർന്നാണ് യൂത്ത് ഫ്രണ്ട് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. കെ.എം. മാണിയുടെ വിശ്വസ്തനായിരുന്ന ജോയി എബ്രഹാം മാണിയുടെ മരണശേഷം ജോസ് കെ. മാണി വിരുദ്ധ വിഭാഗത്തിലേക്ക് ചേക്കേറുകയായിരുന്നു. മുൻ രാജ്യസഭ അംഗമായ ജോയി എബ്രാഹം പി.ജെ. ജോസഫിന് അനുകൂല നിലപാട് സ്വീകരിച്ചതോടെ പാലാ നിയോജകമണ്ഡലം യൂത്ത് ഫ്രണ്ട് കമ്മിറ്റി ഇദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് നേരേത്ത പ്രമേയം പാസാക്കിയിരുന്നു. കെ.എം. മാണിയെ വഞ്ചിെച്ചന്ന മുദ്രാവാക്യമുയർത്തി നഗരത്തിൽ പ്രകടനം നടത്തിയ ശേഷമാണ് കോലം കത്തിച്ചത്. പ്രതിഷേധ യോഗം യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം പ്രസിഡൻറ് കുഞ്ഞുമോൻ മടപ്പാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം നേതാക്കളായ സുനിൽ പയ്യപ്പള്ളി, സോണി നടുപ്പറമ്പിൽ, വിൻസൻറ് തൈമുറിയിൽ, ജിൻസ് പൂവേലിൽ, കെ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡൻറ് ജോസുകുട്ടി പൂവേലിൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.