സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടി ചെയർമാനെ തെരഞ്ഞെടുക്കണം -ജോസ്​ കെ.മാണി

കോട്ടയം: കേരള കോൺഗ്രസ് എം ചെയർമാനെ തെരഞ്ഞെടുക്കേണ്ടത് സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടിവേണമെന്ന് പാർട്ടി വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി. പാർട്ടി ഭരണഘടന അനുശാസിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി ചെയർമാൻ തെരഞ്ഞെടുപ്പ് നടത്തുന്നതിനെ എന്തിന് പി.ജെ. ജോസഫ് ഭയക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടി വിഷയം സമവായത്തിലൂടെ പരിഹരിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. അതിനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. ചെയർമാൻ തെരഞ്ഞെടുപ്പ് നടത്തിയശേഷം പാർലമൻെററി പാർട്ടി ലീഡറെ തെരഞ്ഞെടുക്കണം. എല്ലാത്തിനും നിയമങ്ങളും വ്യവസ്ഥകളും ഉണ്ട്. അത് ലംഘിക്കരുത്. ജൂൺ ഒമ്പതിനകം പാർലമൻെററി പാർട്ടി ലീഡറെ തെരഞ്ഞെടുത്ത് വിവരം അറിയിക്കണമെന്നാണ് സ്പീക്കർ അറിയിച്ചിട്ടുള്ളത്. തങ്ങളുടെ ഭാഗം ന്യായമാണെന്ന് സ്പീക്കർക്കും ബോധ്യപ്പെട്ടിട്ടുണ്ട്. നടപടിക്രമങ്ങൾ പാലിക്കാതെ ഒരു സ്ഥാനത്തേക്കും ആരെയും തെരഞ്ഞെടുക്കാൻ അനുവദിക്കില്ല. നടപടി വേഗം പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.