ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയർ എസ്​.ഐയായി തരംതാഴ്​ത്തി; നിയമനം ഇടുക്കിയിൽ

കോട്ടയം: കെവിൻ കേസ് അന്വേഷണത്തിൽ കൃത്യവിലോപം കണ്ടെത്തിയതിനെതുടർന്ന് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരുന്ന പെ ാലീസ് സബ് ഇൻസ്പെക്ടർ എം.എസ്. ഷിബുവിനെ തിരിച്ചെടുത്തതിൽ പ്രതിഷേധം. കെവിൻെറ കുടുംബത്തിനുപിന്നാലെ രമേശ് ചെന്നിത്തലയടക്കം പ്രതിപക്ഷനേതാക്കളും തീരുമാനത്തിനെതിരെ രംഗത്തുവന്നു. കേസ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനെ സർവിസിൽ തിരിച്ചെടുത്തതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. അതിനിടെ, ഷിബുവിനെതിരെ വകുപ്പുതല ശിക്ഷനടപടി സ്വീകരിച്ച് എറണാകുളം റേഞ്ച് ഐ.ജി വിജയ് സാഖറെ ഉത്തരവിറക്കി. സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്.ഐയായി ഷിബുവിനെ തരംതാഴ്ത്തി. ഏട്ടുവര്‍ഷത്തെ സര്‍വിസുള്ള ഷിബുവിനെ സീനിയോറിറ്റിയിൽ അവസാന സ്ഥാനത്തേക്ക് തരംതാഴ്ത്തുന്നുെവന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. കേസിൽ ഷിബുവിന് ഗുരുതര വീഴ്ചയുണ്ടെന്ന് വ്യക്തമാക്കുന്ന ഐ.ജിയുടെ റിപ്പോർട്ട്, ഷിബു നൽകിയ വിശദീകരണം ഭാഗികമായി അംഗീകരിച്ചാണ് തിരിച്ചെടുക്കുന്നതെന്നും വ്യക്തമാക്കുന്നു. ഇടുക്കിയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. നേരത്തേ ഷിബുവിന് ജില്ലയിൽ പുനർനിയമനം നൽകരുതെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കർ ഐ.ജിയോട് ആവശ്യപ്പെട്ടിരുന്നു. കെവിൻ കൊല്ലെപ്പടുേമ്പാൾ ഗാന്ധിനഗർ എസ്.ഐയുടെ ചുമതലയുണ്ടായിരുന്നു എം.എസ്. ഷിബുവിൻെറ സസ്പെൻഷൻ കെവിൻെറ ഒന്നാം ഓര്‍മദിനമായിരുന്ന ചൊവ്വാഴ്ചയാണ് പിൻവലിച്ചത്. കോട്ടയം അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്.പിയായിരുന്ന വിനോദ് പിള്ളയുടെ അന്വേഷണ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലായിരുന്നു ഷിബുവിന് കൊച്ചി റേഞ്ച് െഎ.ജി വിജയ് സാഖറെ പിരിച്ചുവിടൽ നോട്ടീസ് നൽകിയത്. ഇതിന് നൽകിയ വിശദീകരണത്തിൻെറ അടിസ്ഥാനത്തിലാണ് തിരിച്ചെടുത്തതെന്നും പിരിച്ചുവിടാൻ നിയമതടസ്സമുണ്ടെന്നാണ് പൊലീസ് ഒൗദ്യോഗികമായി വ്യക്തമാക്കുന്നത്. പ്രധാന ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നതിനാൽ കേസിൽ വേണ്ടത്ര ശ്രദ്ധിക്കാനായില്ലെന്നാണ് ഷിബുവിൻെറ വിശദീകരണത്തിൽ പറഞ്ഞിരുന്നത്. അതേസമയം, ഷിബുവിനെ തിരിച്ചെടുത്തത് അറിഞ്ഞില്ലെന്നാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ പ്രതികരണം. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. എസ്.ഐയുടെ സസ്പെൻഷൻ പിൻവലിച്ചതിനെതിരെ, കെവിൻെറ ഭാര്യ നീനുവും രംഗത്തെത്തി. സർക്കാർ പ്രതികൾക്കൊപ്പമാണെന്നും തങ്ങൾക്ക് നീതി നിഷേധിച്ചതായും നീനു പറഞ്ഞു. കെവിൻെറ മാതാപിതാക്കളും സഹോദരിയും ബുധനാഴ്ച മുഖ്യമന്ത്രിയെ നേരിൽകണ്ട് പരാതിനൽകി. ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ഇവർ പറഞ്ഞു. മനുഷ്യാവകാശ കമീഷനിലും ഇവർ പരാതി നല്‍കിയിട്ടുണ്ട്. സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് കോട്ടയം ജില്ല കോൺഗ്രസ് നേതൃത്വവും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.