കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോകുന്നതിനിടെ 11ാം പ്രതി ഫസൽ ഷെരീഫിൻെറ കൈയിൽ പരിക്കേറ്റിരുന്നതായി ചികിത്സിച് ച ഡോക്ടർ. ഫസൽ ഷെരീഫിനെ പരിശോധിച്ച ഏറ്റുമാനൂർ കമ്യൂണിറ്റി ഹെൽത്ത‌് സൻെററിലെ ഡോക്ടറാണ് വിസ‌്താരത്തിനിടെ, ഫസൽ ഷെരീഫിൻെറ കൈയിൽ പരിക്കേറ്റിരുന്നതായി മൊഴി നൽകിയത്. കെവിനെ തട്ടിക്കൊണ്ടുപോകുന്നതിനിടെ ബന്ധു അനീഷിൻെറ വീട്ടിൽ നടത്തിയ അതിക്രമത്തിനിടെ ഫസലിൻെറ കൈയിലെ തള്ളവിരലിന‌് പരിക്കേറ്റിരുന്നു. പിടിയിലായ ശേഷം പൊലീസാണ‌് ഡോക്ടറുടെ അടുത്തെത്തിച്ചത‌്. പരിക്ക‌് ആക്രമണത്തിനിടെ സംഭവിച്ചതാണെന്ന‌് പ്രതി സമ്മതിച്ചിരുന്നതായാണ് ഡോക്ടർ കോടതിയിൽ മൊഴി നൽകിയത്. കെവിൻ ജോസഫ‌് വധക്കേസിൽ പ്രതികൾ ഉപയോഗിച്ച വാഹനങ്ങൾ പ്രതികളുടെ പേരിൽതന്നെയുള്ളതാണെന്ന‌് മോട്ടോർ വാഹന വകുപ്പ‌് ഉദ്യോഗസ്ഥരും വിസ‌്താരത്തിനിടെ കോട്ടയം പ്രിൻസിപ്പൽ സെഷൻസ‌് കോടതിയിൽ മൊഴി നൽകി. കോട്ടയത്തെ മോട്ടോർ വെഹിക്കിൾ ഇൻസ‌്പെക്ടർമാർ, അസിസ‌്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ‌്പെക്ടർമാർ എന്നിവരെയാണ‌് വിസ‌്തരിച്ചത‌്. കെവിനെ തട്ടിക്കൊണ്ടുപോയ ദിവസം പ്രതികളുപയോഗിച്ച ഇന്നോവ പ്രതി റിയാസിൻെറ പേരിലുള്ളതാണ‌്. വാഗൺ ആർ മുഖ്യപ്രതി ഷാനു ചാക്കോയുടെയും ഐ 20 ടിറ്റു ജെറോമിൻെറയും പേരിലാണ‌്. ഇവ സ്വകാര്യ വാഹനങ്ങളാണെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.