കേരള കോൺഗ്രസ്​ ഭിന്നത: റോഷി അഗസ്​റ്റി​നെതിരെ യൂത്ത്​ ഫ്രണ്ട്​ സംസ്​ഥാന സെക്രട്ടറി

തൊടുപുഴ: പി.ജെ. ജോസഫിനെതിരായ റോഷി അഗസ്റ്റിൻ എം.എൽ.എയുടെ നിലപാട് ആത്മഹത്യാപരമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന സ െക്രട്ടറി എം. മോനിച്ചൻ. സമൂഹമാധ്യമങ്ങളിലൂടെ പി.ജെ. ജോസഫ് ഉൾപ്പെടെ നേതാക്കളെ അവഹേളിക്കുന്ന പാർട്ടി ഭാരവാഹിത്വം വഹിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പ്രമേയം തൊടുപുഴയിൽ ചേർന്ന യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം എക്സി. കമ്മിറ്റി യോഗം പാസാക്കി. പാർട്ടി നിയോജകമണ്ഡലം പ്രസിഡൻറ് അഡ്വ. ജോസി ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ഫ്രണ്ട് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻറ് ബൈജു വറവുങ്കലിൻെറ നേതൃത്വത്തിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറി എം. മോനിച്ചൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ക്ലമൻറ് ഇമ്മാനുവൽ, ബിനോയി മുണ്ടക്കാമറ്റം, ഷിബു പൗലോസ്, ഷിജോ മൂന്നുമ്മാക്കൽ, പി.കെ. സലിം, രഞ്ജിത് മണപ്പുറം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.