ബസ്​ കാത്തിരിപ്പ്​ കേന്ദ്രത്തിലേക്ക്​​ ലോറി ഇടിച്ചുകയറി: നാലുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കുമളി (ഇടുക്കി): ദേശീയപാതയിൽ സ്പ്രിങ് വാലിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നിയന്ത്രണംവിട്ട ലോറി ഇടിച് ചുകയറി നാലുപേർക്ക് പരിക്ക്. കുമളി വെള്ളാരംകുന്ന് സ്വദേശികളായ അരുവിക്കചാലിൽ ജോമോൻ (28), തെക്കേടത്ത് ജോബിൻ (30), തമിഴ്നാട് ഗൂഢല്ലൂർ സ്വദേശികളായ സതീഷ് (28), രാജശേഖരൻ (31) എന്നിവർക്കാണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ ജോമോൻെറ നില ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോബിനെ പ്രാഥമിക ചികിത്സക്കുശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തമിഴ്നാട് സ്വദേശികളായ സതീഷ്, രാജശേഖരൻ എന്നിവരെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ബൈക്കുകളിലായി വരുകയായിരുന്ന നാലുപേരും മഴയെ തുടർന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കയറിനിന്നപ്പോഴാണ് അപകടം. കോട്ടയം ഭാഗത്തുനിന്ന് തമിഴ്നാട്ടിലേക്കുപോയ പാർസൽ ലോറിയാണ് അപകടത്തിനിടയാക്കിയത്. തകർന്നുവീണ ഷെഡിൻെറ അടിയിൽപ്പെട്ടാണ് യുവാക്കൾക്ക് പരിക്കേറ്റത്. അപകടം നടക്കുന്ന സമയത്ത് ബസ് കാത്ത് ഷെഡിനുള്ളിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറിയും ഡ്രൈവറെയും കുമളി പൊലീസ് കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.