കോട്ടയം: മണിമലയാറ്റിൽ ദുർഗന്ധപൂരിതവും പച്ചനിറവുമുള്ള വെള്ളമുണ്ടായത് സെപ്റ്റിക് വ്യവസായ മാലിന്യങ്ങളുടെ സാ ന്നിധ്യം മൂലമാെണന്ന് പഠനഫലം. ഒന്നര മാസങ്ങൾക്ക് മുമ്പ് കരിമ്പുകയം ചെക്ക് ഡാം മുതൽ താഴേക്ക് ചെറുവള്ളി പള്ളിപ്പടി വരെയുള്ള ഏകദേശം അഞ്ച് കി.മീ. ദൂരത്താണ് പൊടുന്നനെ ഒരുദിവസം വെള്ളം മലിനമായത്. േട്രാപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് നടത്തിയ പഠനമാണ്, സാമ്പിൾ ശേഖരിച്ച ഭാഗത്ത് പുഴയിലേക്ക് വ്യവസായ സെപ്റ്റിക് മാലിന്യം അമിതമായ തോതിൽ, ദിവസങ്ങൾക്ക് മുമ്പ് കലർത്തപ്പെട്ടതായി സൂചന ലഭിച്ചത്. കരിമ്പുകയത്തിന് താഴെ മണലാൽ തായിക്കയം, ചെറുവള്ളി പള്ളിപ്പടി എന്നിവടങ്ങളിൽനിന്നാണ് ജലസാമ്പിളുകൾ ശേഖരിച്ചത്. എല്ലാസാമ്പിളുകളിലും ഇ കോളി ഉൾപ്പെടെയുള്ള കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം ഗുരുതരമായ തോതിൽ കണ്ടതാണ് സെപ്റ്റിക് മാലിന്യം കലർന്നുവെന്ന് വ്യക്തമായത്. ഓയിൽ അഥവ ഗ്രീസ് (37 147 മി.ഗ്രാം. അനുവദനീയം 0.5 മി.ഗ്രാം/ലി.), ഇരുമ്പ് (0.09 1.4 മി.ഗ്രാം; അനുവദനീയം 0.3 മി.ഗ്രാം/ലി), ഫ്ളൂറൈഡ് (1.21.8 മി.ഗ്രാം. അനുവദനീയം 1.0 മി.ഗ്രാം/ലി), ഫോസ്ഫേറ്റ് (0.011.0 മി.ഗ്രാം. അനുവദനീയം 0.1 മി. ഗ്രാം./ലി), കാർബൺ (7.37 12.42 മി.ഗ്രാം. അനുവദനീയം 4 മി.ഗ്രാം./ലി), ബയോളജിക്കൽ ഓക്സിജൻ ഡിമാൻഡ് (0.00212.5 മി.ഗ്രാം. അനുവദനീയം 3.0 മി.ഗ്രാം/ലി), കോളിഫോം ബാക്ടീരിയ (2400+.അനുവദനീയം 0/100 മി.ലി), ഫീക്കൽ കോളിഫോം ബാക്ടീയ (1100 അനുവദനീയം 0/100 മി.ലി). മേൽപറഞ്ഞ ഘടകങ്ങളുടെ ഉർന്ന സാന്നിധ്യം റബറധിഷ്ഠിത മാലിന്യം കലർന്നാൽ ഉണ്ടാകാനിടയുണ്ട്. കാർബൺ, ഓയിൽ എന്നിവ ഉയർന്ന സാന്ദ്രത ഉള്ളതിനാൽ ഒഴിക്കിൻെറ ദിശയിൽ താഴേക്ക് പോകുംതോറും കൂടുന്നതായും ബാക്കിയുള്ളവ കുറയുന്നതായും കാണപ്പെടുന്നു. എന്നാൽ, ബാക്ടീരിയയുടെ അളവ് എല്ലായിടത്തും തുല്യമായി നിലനിൽക്കുന്നു. ഇത് ഒറ്റത്തവണ മാലിന്യം ഒരുസ്ഥലത്ത് കലർത്തിയതിൻെറ ഫലമാണ്. ഡോ. പുന്നൻ കുര്യൻ, റോഷ്നി സൂസൻ ഏലിയാസ്, ടിന അന്ന തോമസ് എന്നവരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.