പഞ്ചായത്ത്​ ഓഫിസിലേക്ക്​ മാര്‍ച്ച് നടത്തി

മുണ്ടക്കയം: റവന്യൂ അധികൃതരുടെ സർവേക്കെതിരെ പുറമ്പോക്ക് നിവാസികളായ വീട്ടമ്മമാര്‍ മുണ്ടക്കയം . മുറികല്ലുംപുറം ആറ്റോരം ഭാഗത്തെ താമസക്കാരായ വീട്ടമ്മമാരാണ് കൈക്കുഞ്ഞുങ്ങളുമായി പ്രതിഷേധം സംഘടിപ്പിച്ചത്. ഹാരിസണ്‍ എസ്റ്റേറ്റ് തിട്ടപ്പെടുത്തുന്നതിനായി റവന്യൂ വകുപ്പ് സ്ഥലം അളക്കല്‍ നടപടികളുമായി മുന്നോട്ടുവന്നതോടെ ഉദ്യോഗസ്ഥര്‍ സ്വകാര്യ തോട്ടം ഉടമ പറയുന്നതനുസരിച്ചു നീങ്ങുന്നുവെന്നാരോപിച്ചു കഴിഞ്ഞ അഞ്ചു ദിവസമായി പ്രദേശവാസികള്‍ കുടില്‍കെട്ടി സമരം നടത്തിവരുകയായിരുന്നു. ബുധനാഴ്ച തഹസീല്‍ദാറുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹത്തോടെ സര്‍വേ നടപടി ആരംഭിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തുവരുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. രാജു സമരക്കാരുമായി ചര്‍ച്ച നടത്തി. സന്ധ്യ, റഹ്മ ഹാരിസ്, എം.ബി. മോളി എന്നിവര്‍ സമരത്തിനു നേതൃത്വം നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീബ ദിഫായിന്‍, അംഗം സൂസമ്മ മാത്യു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.