സൗജന്യ രോഗനിർണയ ക്യാമ്പ്​

കടുത്തുരുത്തി: സഹകരണ ആശുപത്രിയിൽ ശ്വാസകോശ രോഗവിദഗ്ധൻ ഡോ. ജോ ജോസ് മാത്യു നേതൃത്വം നൽകുന്ന അലർജി, ആസ്ത്മ, വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ഒന്നുവരെ നടത്തും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് 500 രൂപ വിലവരുന്ന പി.എഫ്.ടി പരിശോധന സൗജന്യമായി നൽകും. ഫോൺ: 9495202574, 04829 282574. പാതയോരത്തെ മാലിന്യനിക്ഷേപം: ചിറക്കടവിൽ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു പൊൻകുന്നം: കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ മൂന്നാം മൈൽ, കാരയ്ക്കാമറ്റം, വാളക്കയം, മണ്ണനാനി തുടങ്ങിയ പ്രദേശങ്ങളിൽ വഴിയരികിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായി. പൊൻകുന്നം, മണിമല െപാലീസ് സ്റ്റേഷനുകളുടെ അതിർത്തി പ്രദേശമായതിനാൽ െപാലീസിൻെറ രാത്രികാല പട്രോളിങ് ഈ മേഖലയിൽ ഉണ്ടാകാറില്ലെന്നും പരാതിയുണ്ട്. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ആറിൻെറ തീരങ്ങളിൽ കമ്പിവല സ്ഥാപിച്ചതോടെയാണ് ഈമേഖലയിൽ മാലിന്യനിക്ഷേപം കൂടിയതെന്നും പറയുന്നു. അറവുശാല മാലിന്യം ഉൾപ്പെടെയുള്ള മാലിന്യം പ്ലാസ്റ്റിക് കൂടുകളിലും ചാക്കുകളിലും മറ്റും വലിച്ചെറിയുന്നതിനാൽ വാഹനങ്ങൾ കയറി റോഡിലാകെ മാലിന്യം നിരന്നു കിടക്കുകയാണ്. മേഖലയാകെ ദുർഗന്ധം പടരുന്നു. കാൽനടക്കാർക്കുപോലും വഴിയിലൂടെ സഞ്ചരിക്കാൻ കഴിയുന്നില്ല. മേഖലയിലെ മാലിന്യനിക്ഷേപത്തിനെതിരെ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു. കാരക്കാമറ്റം സേവാഗ്രാമിൽ ചേർന്ന യോഗത്തിൽ ചിറക്കടവ്ഗ്രാമ പഞ്ചായത്ത് അംഗം ഷാജി പാമ്പൂരി അധ്യക്ഷതവഹിച്ചു. ചെയർമാനായി കെ.ടി. തോമസ് കല്ലംപ്ലാക്കലിനെയും കൺവീനറായി അഡ്വ. കെ.എ. ജോർജ് കുഴിക്കാട്ടിനെയും തെരഞ്ഞെടുത്തു. എബ്രഹാം വർഗീസ്, ജോജോ വള്ളിക്കുന്നേൽ, റെജി സെബാസ്റ്റ്യൻ, രാഹുൽ ബി.പിള്ള, സിന്ധുമനു, പൊന്നമ്മ തമ്പി, ജിജി പി.തോമസ് എന്നിവരാണ് മറ്റ് ഭാരവാഹികൾ. മൂന്നാംമൈൽ മുതൽ മണ്ണനാനി വരെയുള്ള പ്രദേശങ്ങളിൽ ആക്ഷൻ കൗൺസിലിൻെറ നേതൃത്വത്തിൽ രാത്രികാല സ്ക്വാഡ് പ്രവർത്തനം നടത്തുവാനും മേഖലയെ കാമറ നിരീക്ഷണത്തിലാക്കുവാനും തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.