കാരുണ്യ ചികിത്സ പദ്ധതി ജനോപകാരപ്രദമായി വിപുലീകരിക്കണം പി.ജെ. ജോസഫ്

തൊടുപുഴ: കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്ക് ചികിത്സാരംഗത്ത് ഏറ്റവും വലിയ അനുഗ്രഹമായിരുന്ന കാരുണ്യ ബനവലൻറ ് പദ്ധതി ജനോപകാരപ്രദമായി വിപുലീകരിക്കണമെന്നും പി.ജെ. ജോസഫ് എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിൻെറ കാലഘട്ടത്തിൽ മുൻ ധനകാര്യമന്ത്രി കെ.എം. മാണി ബജറ്റിലൂടെ പ്രഖ്യാപിച്ച് നടപ്പാക്കിയ കാര്യണ്യ ചികിത്സപദ്ധതി നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ലക്ഷക്കണക്കിന് പാവങ്ങൾക്കാണ് ഉപകാരപ്രദമായിരുന്നത്. എന്നാൽ, ഇപ്പോൾ കാരുണ്യ ചികിത്സാപദ്ധതി പരിമിതപ്പെടുത്തിയതുമൂലം നിരവധിയാളുകൾ പ്രയാസപ്പെടുകയും അർഹമായ ചികിത്സാസഹായം ലഭിക്കാതെ വരുകയും ചെയ്തിരിക്കുന്നു. സാമ്പത്തികക്ലേശം മൂലം ചികിത്സ നടത്താൻ കഴിയാതെ പ്രയാസപ്പെടുന്ന പാവപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും അനുഗ്രഹപ്രദമാകുന്ന വിധത്തിൽ പരമാവധിയാളുകൾക്ക് പ്രയോജനം ലഭിക്കുന്ന വിധത്തിൽ കാരുണ്യ ചികിത്സാപദ്ധതി നടപ്പാക്കുന്നതിന് സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കനത്തമഴ: ഇടിമിന്നലിൽ രണ്ട് വനപാലകർക്ക് പരിക്ക് കുമളി: ശക്തമായ മഴക്കൊപ്പം എത്തിയ ഇടിമിന്നലിൽ രണ്ട് വനപാലകർക്ക് പരിക്ക്. പെരിയാർ കടുവ സങ്കേതത്തിലെ വെസ്റ്റ് ഡിവിഷനിൽ ഉൾപ്പെട്ട അഴുത ഫോറസ്റ്റ് റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ലെനിൻ, ട്രൈബൽ വാച്ചർ മാധവൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെ അഴുത റേഞ്ചിലെ സീതക്കുളത്തുെവച്ചാണ് ഇരുവർക്കും ഇടിമിന്നലിൽ പൊള്ളലേറ്റത്. കാട്ടിനുള്ളിൽ സംരക്ഷണ ജോലിയുടെ ഭാഗമായി പട്രോളിങ് നടത്തുന്നതിനിടെയാണ് അപകടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.