വിദ്യാഭ്യാസ കാരുണ്യോത്സവം സംഘടിപ്പിച്ചു

തൊടുപുഴ: വടക്കുംമുറി തനിമ ചാരിറ്റബിൾ ട്രസ്റ്റ് ആൻഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ കാരുണ്യോത്സവ്- 2019 സംഘടിപ്പിച്ചു. തെരഞ്ഞെടുത്ത 500ഒാളം കുട്ടികൾക്ക് പഠനോപകരണ വിതരണവും സ്കോളർഷിപ് വിതരണവും ചികിത്സ ധനസഹായ വിതരണവും നടന്നു. സമൂഹത്തിലെ വിവിധ തലങ്ങളിൽ സേവനമനുഷ്ഠിച്ച് കഴിവ് തെളിയിച്ചവരെ ആദരിച്ചു. മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നിർമല ഷാജി അധ്യക്ഷതവഹിച്ചു. ചെയർപേഴ്സൻ പ്രഫ. ജെസി ആൻറണി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിലെ റിട്ട. പ്രഫ. കുമാരകേരള വർമ മുഖ്യപ്രഭാഷണം നടത്തി. ഡി.ഇ.ഒ വിജയകുമാരി വിദ്യാഭ്യാസ സന്ദേശം നൽകി. ട്രസ്റ്റ് ചെയർമാൻ ജയൻ പ്രഭാകർ സ്വാഗതവും സി.ഇ.ഒ പോൾ ചേന്താടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.