വൃക്കമാറ്റിവെക്കലിന് സഹായംതേടി 12 മണിക്കൂര്‍ സംഗീതവിരുന്നൊരുക്കി പ്രിയ

കോട്ടയം: അക്ഷരനഗരിയിൽ പ്രിയയുടെ 12 മണിക്കൂര്‍ സംഗീതാർച്ചന. പാവപ്പെട്ടവരുടെ വാനമ്പാടി എന്ന് വിശേഷിപ്പിക്കപ്പെ ടുന്ന പ്രിയ അച്ചു എന്ന പ്രിയ സുമേഷിൻെറ കോട്ടയം ജില്ലയിലെ ആദ്യ ഉദ്യമം, കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പണം കണ്ടെത്താനാവാതെ വിഷമിക്കുന്ന ചങ്ങനാശ്ശേരി പരിയാരം പീടികപ്പറമ്പിൽ ബിനോയ് ജോസഫിന് (39) വേണ്ടിയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നെഫ്രോളജി വിഭാഗം തലവൻ ഡോ. ജയകുമാറിൻെറ ചികിത്സയിൽ കഴിയുന്ന ബിനോയിക്ക് ശസ്ത്രക്രിയ നടത്താൻ മൂന്നുലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പണമില്ലാതെ വിഷമിക്കുന്ന ബിനോയിയുടെ അവസ്ഥ ചില സുമനസ്സുകൾ ശ്രദ്ധയിൽപെടുത്തിയതിനെ തുട‌ര്‍ന്നാണ് തെരുവില്‍ പാട്ടുപാടി പ്രശസ്തയായ എറണാകുളം സ്വദേശിനി പ്രിയ കോട്ടയത്തെത്തിയത്. ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പതുവരെ നീണ്ട സംഗീതവിരുന്നാണ് ബിനോയിക്കുവേണ്ടി കോട്ടയം തിരുനക്കരയില്‍ പ്രിയയും സംഘവും നാട്ടുകാരുടെ മുന്നില്‍ ഒരുക്കിയത്. തെരുവിൽ പാട്ടുപാടുന്ന ഗായിക പ്രിയ ഇതിനോടകം ഒട്ടേറെ അംഗീകാരങ്ങള്‍ നേടിക്കഴിഞ്ഞു. ഒരുദിനം നീളുന്ന കലാപരിപാടിക്കൊടുവില്‍ നാട്ടുകാരില്‍നിന്ന് സംഭാവനയായി ലഭിച്ച തുക ബിനോയിയുടെ ഭാര്യ ബിന്ദുവിന് കൈമാറിയശേഷമാണ് പ്രിയ എറണാകുളത്തേക്ക് മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.