കുട്ടികളുടെ ജില്ല നാടകപരിശീലന കളരിക്ക് തുടക്കം

തലയോലപറമ്പ്: ജില്ല ലൈബ്രറി കൗൺസിലിൻെറയും അജന്ത പബ്ലിക് ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കുട്ടികളുടെ ജി ല്ല നാടക പരിശീലന കളരി ആരംഭിച്ചു. മറവൻതുരുത്ത് ശാന്തിനികേതൻ എൽ.പി സ്കൂളിലാണ് പഞ്ചദിന നാടക ക്യാമ്പ് നടക്കുന്നത്. ജില്ലയിലെ വിവിധ ഗ്രന്ഥശാലകൾ തെരഞ്ഞെടുത്ത 50 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. നാടക പ്രവർത്തകൻ പ്രദീപ് മാളവിക ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി. ഹരിക്കുട്ടൻ അധ്യക്ഷതവഹിച്ചു. കെ.ആർ. ചന്ദ്രമോഹൻ, എം.കെ. ഷിബു, അഡ്വ. എൻ. ചന്ദ്രബാബു, ടി.കെ. ഗോപി, ഡോ. എച്ച്.എസ്.പി, വി.സി. ലൂക്കോസ്, പി.യു. ബാവ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.