ഇരുപതാം മൈൽ- മണിമലക്കുന്ന് റോഡ് ഗതാഗതയോഗ്യമാക്കണം

പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിലെ ഇരുപതാം മൈൽ -മണിമലക്കുന്ന് റോഡിൻെറ ഒരു ഭാഗം തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. ദേശീയപാതയെയും ഗവ. ആശുപത്രിപ്പടി പത്തൊമ്പതാം മൈൽ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനറോഡാണിത്. ഇതിൽ പ്ലാപ്പള്ളി കട മുതൽ ദുശാസനൻ കാവ് പടിവരെയുള്ള ഭാഗമാണ് ടാറിങ് പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുന്നത്. ഇവിടെ റീ ടാറിങ്ങ് നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. റോഡിൻെറ ഏകദേശം മധ്യഭാഗത്തായുള്ള അര കിലോമീറ്ററോളം ഭാഗമാണ് തകർന്നു കിടക്കുന്നത്. ഇതുവഴി ഓട്ടം വിളിച്ചാൽ വരാൻ ഓട്ടോറിക്ഷക്കാർക്ക് പോലും മടിയാണ്. കാൽനടയാത്രയും ഇരുചകവാഹനത്തിലുള്ള സഞ്ചാരവും ഏറെ ദുഷ്കരമാണ്. പഞ്ചായത്തിലെ പതിനഞ്ച്, പത്തൊമ്പത് വാർഡുകൾ അതിർത്തി പങ്കിടുന്ന റോഡാണിത്. പഞ്ചായത്തിൽനിന്നും റോഡിൻെറ പണികൾക്കായി പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ച് ഒരുവർഷം പിന്നിടുമ്പോഴും പണികൾ ആരംഭിച്ചിട്ടില്ല. റോഡിൻെറ പണി കരാർ എടുത്തയാൾ പണികൾ തുടങ്ങാൻ വൈകുന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്. സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്നതിന് പത്തോളം സ്കൂൾ ബസുകൾ ഓടുന്ന റോഡാണിത്. ജനപ്രതിനിധികൾക്കും അധികാരികൾക്കും പ്രദേശവാസികൾ നിവേദനങ്ങളും പരാതികളും നൽകിയെങ്കിലും പ്രശ്നപരിഹാരം ഉണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.