വില്ലുപുരം അപകടം: മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച്​ വില്‍സണി​െൻറ സംസ്‌കാരം ഇന്ന്

വില്ലുപുരം അപകടം: മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച് വില്‍സണിൻെറ സംസ്‌കാരം ഇന്ന് ചങ്ങനാശ്ശേരി: ചെന്നൈക്കടുത്ത് വില്ലുപുരത്ത് കാര്‍ ടാങ്കര്‍ ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ചങ്ങനാശ്ശേരിയിലെത്തിച്ചു. മാമ്മൂട് കുര്യച്ചന്‍പടി മുള്ളന്‍കുഴി ജെറിന്‍ ജോസിൻെറ ഭാര്യയുമായ ലിസബത്ത് (27), കാര്‍ ഡ്രൈവര്‍ മാമ്മൂട് മാന്നില മാമ്പറമ്പില്‍ വില്‍സണ്‍ (42) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചത്. വില്‍സണിൻെറ മൃതദേഹം വ്യാഴാഴ്ച രാത്രി മാന്നിലയിലുള്ള വീട്ടിലെത്തിച്ചു. വില്‍സണിൻെറ സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9.30ന് മാന്നിലെ തിരുക്കുടുംബ പള്ളിയില്‍ നടത്തും. ഭാര്യ: വേലമ്മ. മക്കള്‍: അല്‍ഫോന്‍സ, ആഗ്‌നസ് ലിസബത്തിൻെറ മൃതദേഹം വ്യാഴാഴ്ച രാത്രി 12.30ന് ചെത്തിപ്പുഴ സൻെറ് തോമസ് ആശുപത്രിയിലെത്തിച്ച് മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. മൃതദേഹം ശനിയാഴ്ച രാവിലെ 7.30മുതല്‍ 8.30വരെ മാമ്മൂട് കുര്യച്ചന്‍പടിയിലുള്ള ഭര്‍തൃവസതിയില്‍ പൊതുദര്‍ശനത്തിനുവെക്കും. തുടര്‍ന്ന് ചെമ്മലമറ്റത്തുള്ള വസതിയിലെത്തിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കും. മൃതദേഹങ്ങള്‍ വില്ലുപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുേമാര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. ലിസബത്തിൻെറ ഭര്‍ത്താവ് ജെറിന്‍ ആസ്‌ട്രേലിയയില്‍നിന്നും വ്യാഴാഴ്ച ഉച്ചയോടെ വില്ലുപുരം മെഡിക്കല്‍ കോളജില്‍ എത്തിയിരുന്നു. ലിസബത്തിൻെറ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനുവേണ്ടി ബുധനാഴ്ച പുലര്‍ച്ചയാണ് കുറുമ്പനാടത്തെ വീട്ടില്‍നിന്നും സെബാസ്റ്റ്യനും വില്‍സനും പുറപ്പെട്ട് ചെമ്മലമറ്റത്ത് എത്തി ലിസബത്തിനെയും പിതാവ് ജോസിനെയും കൂട്ടി ചെ െന്നെക്ക് പുറപ്പെട്ടത്. യാത്രാമധ്യേ ചെന്നൈക്ക് 150 കിലോമീറ്റര്‍ അകലെ വില്ലുപുരത്ത് െവച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ ടാങ്കര്‍ ലോറിയുടെ പിന്നിലിടിച്ചാണ് അപകടം സംഭവിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.