വൃദ്ധ കാറിടിച്ച്​ മരിച്ചു

കോട്ടയം: റോഡിലൂടെ നടന്നുപോകുന്നതിനിടെ കാറിടിച്ച് വൃദ്ധ മരിച്ചു. പുതുപ്പള്ളി കൈതേപ്പാലം കാടമുറി നാറാണത്ത ് (മാടച്ചേരി) പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ദേവകിയമ്മയാണ് (78) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലിന് കൈതേപ്പാലത്തിനു സമീപമായിരുന്നു അപകടം. കോട്ടയം ചെങ്ങളത്തെ മകളുടെ വീട്ടിൽ പോയതിനുശേഷം മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ബസിൽ കൈതേപ്പാലത്തിറങ്ങി എട്ടാം മാണിപ്പാലം റോഡിലൂടെ നടന്നുപോകുമ്പോൾ എതിരെ വന്ന കാർ ഇടിക്കുകയായിരിന്നു. റോഡിൽ തെറിച്ചുവീണ ദേവകിയമ്മയെ കാർ ഉടമയായ വെണ്ണിക്കുളം സ്വദേശി ഷാജി ജോൺ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ട് ആറോടെ മരണപ്പെട്ടു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ മകൾ: പുഷ്പ. മരുമകൻ: ശ്രീകുമാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.