കഞ്ചാവ്​ കലര്‍ത്തിയ കള്ളുകച്ചവടം: പ്രതികള്‍ ഒളിവിലെന്ന്​ എക്‌സൈസ്; നാട്ടില്‍ സജീവമായി പ്രതികള്‍

കാഞ്ഞിരപ്പള്ളി: കാളകെട്ടി 15ാം നമ്പര്‍ ഷാപ്പില്‍ കഞ്ചാവ് കലര്‍ത്തി കള്ളുവിറ്റ സംഭവത്തില്‍ പ്രതികൾ ഒളിവിലാണെന്ന് എക്സൈസ് വ്യക്തമാക്കുേമ്പാഴും ഇവർ നാട്ടിൽ സജീവമെന്ന് ആക്ഷേപം. ഒളിവിലുള്ള പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നതായാണ് എക്സൈസ് പറയുന്നത്. എന്നാൽ, അന്വേഷണച്ചുമതലയുള്ള റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഇപ്പോഴും അവധിയിലാണ്. കഴിഞ്ഞ 30നാണ് കള്ളില്‍ കഞ്ചാവിൻെറ ലഹരിയുെണ്ടന്ന കെമിക്കല്‍ ലാബ് പരിശോധന പുറത്തുവന്നത്. അന്നുരാത്രി അവധിയില്‍പോയതാണ് റേഞ്ച് ഇൻസ്പെക്ടര്‍. അതിനുശേഷം ഇതുവരെ പ്രതികളെ തേടി റേഞ്ച് ഓഫിസില്‍നിന്ന് ഒരു ഉദ്യോഗസ്ഥന്‍പോലും എത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതിനെതിരെ ഒരു വിഭാഗം ജീവനക്കാർ പ്രതിഷേധത്തിലാണ്. കെമിക്കല്‍ ലാബ് പരിശോധന റിപ്പോര്‍ട്ട് വന്നദിവസം ഷാപ്പ് ഉടമകള്‍ക്കും മാനേജര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. എന്നാല്‍, കേസെടുത്തശേഷം മുണ്ടക്കയത്ത് പ്രവര്‍ത്തിക്കുന്ന റേഞ്ച് ഓഫിസില്‍ പ്രതികള്‍ അഞ്ചുപേരും മണിക്കൂറുകളോളം ചെലവഴിച്ചിട്ടും അറസ്റ്റ് ചെയ്യാന്‍ തയാറായില്ലെന്ന് ആക്ഷേപമുണ്ട്. കാളകെട്ടി ഷാപ്പില്‍ കള്ളില്‍ കഞ്ചാവ് കലര്‍ത്തി വില്‍പന നടത്തുന്നതായി കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് സാമ്പിള്‍ ശേഖരിച്ചു കെമിക്കല്‍ലാബില്‍ പരിശോധനക്ക് അയച്ചത്. കള്ളില്‍ കഞ്ചാവിൻെറ അംശം കണ്ടെത്തിയിട്ടും ഷാപ്പുകള്‍ അടച്ചുപൂട്ടാന്‍ എക്‌സൈസ് തയാറായില്ല. എന്നാൽ, സംഭവം 'മാധ്യമം' റിപ്പോർട്ട് ചെയ്തതോടെ എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ് ഇടപെടുകയും ഷാപ്പ് പരിധിയിലെ ഗ്രൂപ്പുഷാപ്പുകളടക്കം അഞ്ച് കള്ളുഷാപ്പുകള്‍ക്ക് പൂട്ടുവീഴുകയായിരുന്നു. ഇലക്ട്രിക്കല്‍ കടയിൽ തീപിടിത്തം ചങ്ങനാശ്ശേരി: വാഴൂര്‍ റോഡില്‍ അപ്‌സര തിയറ്ററിനു സമീപം പ്രവര്‍ത്തിക്കുന്ന കൈലാസ് ഗുഡ്‌സ് ആന്‍ഡ് സര്‍വിസ് എന്ന പേരിലുള്ള ഇലക്ട്രിക്കല്‍ കടയിൽ തീപിടിത്തം. ചൊവ്വാഴ്ച രാവിലെ 8.45നാണ് സംഭവം. ചങ്ങനാശ്ശേരി ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തകാരണമെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.