കെ.പി. നാരായണൻ ഓർമയായി

പാലാ: വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷനും സാമൂഹിക-സാംസ്കാരിക മേഖലകളിലെ സാന്നിധ്യവുമായിരുന്ന ഏഴാച്ചേരി പുല്ലന്താനിക്കൽ . വി.എച്ച്.പി സംസ്ഥാന പ്രസിഡൻറ് എസ്.ജെ.ആർ. കുമാർ, ഉപാധ്യക്ഷന്മാരായ ടി.കെ. ഭാസ്കരൻ, സരള എസ്. പണിക്കർ, വി.ആർ. രാജശേഖരൻ, വി. മോഹനൻ, ഐ.ബി. ശശി, സംസ്ഥാന സമിതി അംഗം എം.സി. വത്സൻ, ദുർഗാവാഹിനി സംസ്ഥാന സംയോജക സി. ബിന്ദു, സംഘടന സെക്രട്ടറി കെ. ഗിരീഷ്, സംസ്ഥാന സഹസേവാപ്രമുഖ് വി.ജി. രാമചന്ദ്രൻ, സീമ ജാഗരൺ മഞ്ച് അഖിലേന്ത്യ കാര്യകാരി സദസ്യൻ എ. ഗോപാലകൃഷ്ണൻ, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല, ജനറൽ സെക്രട്ടറിമാരായ കെ.പി. ഹരിദാസ്, ഇ.എസ്. ബിജു, ഭാരതീയ വിചാര കേന്ദ്രം സംഘടന സെക്രട്ടറി കാ.ഭാ. സുരേന്ദ്രൻ, ബാലഗോകുലം സംസ്ഥാന സെക്രട്ടറിമാരായ മുരളികൃഷ്ണൻ, സജികുമാർ, സി.എൻ. പുരുഷോത്തമൻ, പി.സി. ജോർജ് എം.എൽ.എ, ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ പൗലോസ്, ബിജു പുന്നത്താനം, കെ.ബി. ശ്രീകുമാർ, കെ.എൻ.ആർ. നമ്പൂതിരി, ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരി, സംസ്ഥാന സെക്രട്ടറി ഏറ്റുമാനൂർ രാധാകൃഷ്ണൻ, മേഖല പ്രസിഡൻറ് അഡ്വ. നാരായണൻ നമ്പൂതിരി, നിയോജക മണ്ഡലം പ്രസിഡൻറ് അഡ്വ. ബിനു പുളിക്കക്കണ്ടം, കർഷകമോർച്ച സംസ്ഥാന പ്രസിഡൻറ് അഡ്വ. എസ്. ജയസൂര്യൻ, കൊച്ചിൻ ഷിപ്യാർഡ് ഡയറക്ടർ ബോർഡ് അംഗം ബി. രാധാകൃഷ്ണമേനോൻ, ആർ.എസ്.എസ് പ്രാന്തകാര്യാലയ പ്രമുഖ് സി.സി. ശെൽവൻ, പ്രാന്ത കാര്യകാരി സദസ്യൻ വി.കെ. വിശ്വനാഥൻ, വിഭാഗ് സദസ്യൻ പി.എൻ. ഉണ്ണികൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ വിഭാഗം സംയോജകൻ മോഹന കണ്ണൻ, എൻ.ടി.യു സംസ്ഥാന ട്രഷറർ ശിവദാസ്, മീനച്ചിൽ ഹിന്ദുമഹാസംഗമം പ്രസിഡൻറ് ഡോ. എൻ.കെ. മഹാദേവൻ എന്നിവർ വീട്ടിലെത്തി അേന്ത്യാപചാരമർപ്പിച്ചു. കളഞ്ഞുകിട്ടിയ പഴ്‌സവും പണവും പൊലീസിൽ ഏൽപിച്ചു കറുകച്ചാൽ: റോഡരികിൽനിന്ന് കളഞ്ഞുകിട്ടിയ പഴ്‌സും രേഖകളും തിരികെ നൽകി യുവാവ് മാതൃകയായി. നെത്തല്ലൂർ പാലയ്ക്കൽ വീട്ടിൽ പി.പി. ഷാജിക്കാണ് നെത്തല്ലൂർ ടൗണിന് സമീപത്തുനിന്ന് പഴ്‌സ് കിട്ടിയത്. പണവും ബാങ്ക് രേഖകളും എ.ടി.എം കാർഡുകളുമടങ്ങിയ പഴ്‌സ് ഉടൻ ഷാജി കറുകച്ചാൽ പൊലീസിൽ ഏൽപിച്ചു. പഴ്‌സ് വിശദമായി പരിശോധിച്ചപ്പോൾ ചമ്പക്കരയിലെ സ്ഥാപനത്തിലെ വിസിറ്റിങ് കാർഡ് ലഭിച്ചു. ഈ സ്ഥാപനത്തിൽ വിളിച്ചു ചോദിച്ചപ്പോൾ അവിടത്തെ തൊഴിലാളിയായ ഒഡിഷ സ്വദേശി സുധീറിേൻറതാണ് പഴ്‌സ് എന്ന് തിരിച്ചറിഞ്ഞു. ഉടൻ സുധീറും കടയുടമയും സ്റ്റേഷനിലെത്തി പഴ്‌സ് ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.