ജില്ല നഴ്​സ​സ്​​ കായികമേള ആവേശമായി; പ്രായഭേദമന്യേ മത്സരം

കോട്ടയം: പ്രായഭേദമില്ലാതെ നഴ്സുമാരുടെ കായികപോരാട്ടത്തിന് സാക്ഷ്യംവഹിച്ച ജില്ല നഴ്സസ് കായികമേള ആവേശമായി. കോട്ടയം എം.ടി സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന മേളയിൽ കനത്തവെയിലിനെ അവഗണിച്ച് എത്തിയവരിൽ ഏറെയും 45 വയസ്സിന് മുകളിലുള്ളവരായിരുന്നു. സ്പോർട്സ് താരങ്ങളായി ജോലിയിൽ പ്രവേശിച്ച നഴ്സുമാർ മികച്ച പ്രകടനം പുറത്തെടുത്തു. പ്രാതിനിധ്യമറിയിച്ച് പെങ്കടുത്ത മറ്റുള്ളവർ നിരാശപടർത്തി. എന്നാൽ, തൊട്ടുപിന്നാലെ നഴ്സിങ് വിദ്യാർഥികൾ ആവേശം നിറച്ചാണ് പങ്കാളികളായത്. കന്യാസ്ത്രീകളടക്കമുള്ളവരും മത്സരിച്ചു. ജില്ലയിലെ 80ലധികം സർക്കാർ-സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരെ രണ്ട് വിഭാഗമായി തിരിച്ചും (45 വയസ്സിന് മുകളിലും താഴെയും) സർക്കാർ-സ്വകാര്യ നഴ്സിങ് കോളജുകൾ, സ്കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കുമായാണ് മത്സരം നടത്തിയത്. ഡിസ്കസ്, ജാവലിൻ, 100 മീ., 200 മീ. ഓട്ടം, 4x100 റിലേ, ഷോട്ട്പുട്ട്, സ്പൂണിൽ നാരങ്ങ വെച്ച് ഓട്ടം, മെഴുകുതിരി കത്തിച്ച് ഓട്ടം എന്നീ മത്സരങ്ങൾ നടന്നു. കോട്ടയം ഗവ. സ്കൂൾ ഓഫ് നഴ്സിങ് പ്രിൻസിപ്പൽ ബി. ഷൈല കായികമത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ല നഴ്സിങ് ഓഫിസർ ഉഷ രാജഗോപാൽ സല്യൂട്ട് സ്വീകരിച്ചു. കലാമത്സരം വ്യാഴാഴ്ച രാവിലെ 10 മുതൽ കോട്ടയം ഗവ. സ്കൂൾ ഓഫ് നഴ്സിങ് ഹാളിൽ നടക്കും. നഴ്സസ് വാരാഘോഷ സമാപനമായ ഞായറാഴ്ച റാലി, പൊതുസമ്മേളനം എന്നിവ നടക്കും. രാവിലെ എട്ടിന് ജില്ല ആശുപത്രി അങ്കണത്തിൽനിന്ന് ആരംഭിച്ച റാലി എം.ടി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ സമാപിക്കും. തുടർന്ന് ചേരുന്ന സമ്മേളനം കലക്ടർ പി.കെ. സുധീർബാബു ഉദ്ഘാടനം ചെയ്യും. ഡി.എം.ഒ േജക്കബ് വർഗീസ് അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.