വിദേശമദ്യ ചില്ലറ വിൽപന കേന്ദ്രത്തിൽ വിജിലൻസ്​ പരിശോധന

* കണക്കിൽപെടാത്ത പണം പിടിച്ചെടുത്തു തൊടുപുഴ: നഗരത്തിൽ കാഞ്ഞിരമറ്റം ബൈപാസിലെ കൺസ്യൂമർഫെഡിൻെറ വിദേശമദ്യ ചില്ലറ വിൽപന കേന്ദ്രത്തിൽ വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ കണക്കിൽപെടാത്ത 20,000 രൂപ പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രിയായിരുന്നു പരിശോധന. മൂന്ന് ജീവനക്കാരുടെ കൈയിലാണ് പണമുണ്ടായിരുന്നത്. 11 ജീവനക്കാരാണ് ഇവിടെ ഉണ്ടായിരുന്നത്. ജോലിക്ക് കയറുേമ്പാൾ ഒാരോ ജീവനക്കാരൻെറയും കൈയിൽ എത്ര രൂപ വീതം ഉണ്ടെന്ന് രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്ന് നിയമമുണ്ട്. എന്നാൽ, ഇത് പാലിച്ചിട്ടില്ല. വിജിലൻസ് ഡിവൈ.എസ്.പി കെ. മഹേഷ് കുമാറിൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത പണം ട്രഷറിയിൽ അടച്ചു. കൺസ്യൂമർ ഫെഡിൻെറ നഗരത്തിലെ ഒൗട്ട്ലറ്റിൽ വിദേശമദ്യത്തിൻെറ കുപ്പിയിൽ രേഖപ്പെടുത്തിയിട്ടുള്ളതിലും പത്ത് രൂപ വീതം കൂടുതൽ ഇൗടാക്കുകയാണെന്ന പരാതിയെ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.