വിജിലൻസ്​ മിന്നൽ പരിശോധന: ബിവറേജസ്​ കോർപറേഷൻ വിൽപനശാലയിൽ ക്രമക്കേട്​ കണ്ടെത്തി

കോട്ടയം: വിജിലൻസ് മിന്നൽ പരിശോധനയിൽ ജില്ലയിലെ ബിവറേജസ് കോർപറേഷൻ ചില്ലറ വിൽപനശാലകളിൽ ക്രമക്കേട് കണ്ടെത്തി. കോട്ടയം ഗാന്ധിനഗർ, പള്ളിക്കത്തോട്, ചിങ്ങവനം, മുണ്ടക്കയം, കടുത്തുരുത്തി ബിവറേജസ് കോർപറേഷൻ ചില്ലറ വിൽപനശാലകളിലും പാലായിലെയും ഏറ്റുമാനൂരിലെയും കൺസ്യൂമർഫെഡിൻെറ ചില്ലറ വിൽപനശാലകളിലുമാണ് വിജിലൻസ് പരിശോധന നടത്തിയത്. കുപ്പികൾ െപാട്ടിയതിൻെറ പേരിലും മദ്യം പൊതിഞ്ഞ് കൊടുക്കുന്ന പേപ്പർ വാങ്ങുന്നതിൻെറ പേരിലും വൻ ക്രമക്കേടാണ് ബിവറേജസ് കോർപറേഷൻെറ ചില്ലറ വിൽപനശാലകളിൽ നടക്കുന്നതെന്നാണ് കണ്ടെത്തൽ. ഗാന്ധിനഗറിലെ ബിവറേജസിൽ വിൽപന നടത്തിയ ബില്ലും തുകയും തമ്മിൽ അന്തരമാണ് പ്രധാനപ്രശ്നം. ഏപ്രിൽ അവസാനിക്കാൻ ഒരുദിവസം മാത്രം ബാക്കിനിൽെക്ക ഡാമേജ് രജിസ്റ്ററിൽ 2000 രൂപയുടെ മാത്രം നാശനഷ്മാണ് കാണിച്ചത്. എന്നാൽ, മുൻ മാസങ്ങളിൽ 20,000 മുതൽ 25,000 രൂപയുടെ വരെ നാശനഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇത് ജീവനക്കാർ മദ്യം എടുത്തശേഷം ഡാമേജ് ഇനത്തിൽ എഴുതിയതെന്നാണ് സൂചന. സമാനരീതിയിലാണ് മറ്റ് മദ്യവിൽപനശാലയിലും ക്രമക്കേട്. മദ്യം പൊതിഞ്ഞു നൽകാൻ പ്രതിദിനം 50 കിലോ പത്രം വാങ്ങുന്നുവെന്നാണ് കണക്ക്. എന്നാൽ, പരിശോധന നടത്തിയപ്പോൾ പത്രമുണ്ടായിരുന്നില്ല. മദ്യത്തിൻെറ പേരും വിലയും അളവും രേഖപ്പെടുത്തിയ ബോർഡും സ്ഥാപിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. പല ബ്രാൻഡുകൾ ആവശ്യത്തിന് സ്റ്റോക്കുണ്ടെങ്കിലും വിൽക്കാതെ മാറ്റിവെക്കുന്നുണ്ട്. പല ബിവറേജസ് കോർപറേഷൻ ചില്ലറ വിൽപനശാലകളിലും രണ്ടുജീവനക്കാർ മാത്രമാണ് ജോലിയിലുണ്ടാവുക. ബാക്കിയുള്ളവർ താൽക്കാലിക ജീവനക്കാർ മാത്രമാണ്. വിജിലൻസ് എസ്.പി വി.ജി. വിനോദ് കുമാർ, ഡിവൈ.എസ്.പിമാരായ എസ്. സുരേഷ്‌കുമാർ, എം.കെ. മനോജ്, എ.ജെ. തോമസ്, നിഷാദ്‌മോൻ, റിജോ പി. ജോസഫ്, മുബാറഖ്, ജെർലിൻ സ്‌കറിയ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.