അയ്യപ്പ​െൻറ പേരിൽ വോട്ടുപിടിത്തം: ​െക. സുരേന്ദ്രനെതിരെ എൽ.ഡി.എഫ്​ പരാതി നൽകി

അയ്യപ്പൻെറ പേരിൽ വോട്ടുപിടിത്തം: െക. സുരേന്ദ്രനെതിരെ എൽ.ഡി.എഫ് പരാതി നൽകി പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭ മണ ്ഡലത്തിൽ ശബരിമല അയ്യപ്പൻെറ പേര് ദുരുപയോഗം ചെയ്ത് എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രൻ നേരിട്ട് വോട്ട് അഭ്യർഥിക്കുന്നതിനെതിരെ എൽ.ഡി.എഫ് നേതാക്കൾ െതരഞ്ഞെടുപ്പ് കമീഷണർക്കും റിട്ടേണിങ് ഒാഫിസർക്കും പരാതി നൽകി. അയ്യപ്പൻെറ മണ്ണിൽ മറ്റാർക്കും പ്രവേശനമില്ലെന്നും ഇവിടെ താമരക്ക് മാത്രമായിരിക്കും വോട്ടെന്ന് ഉറപ്പാക്കണമെന്നുമുള്ള തരത്തിൽ സുരേന്ദ്രൻ പ്രസംഗിക്കുന്നത് നഗ്‌നമായ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് എൽ.ഡി.എഫ് നേതാക്കളായ കെ. അനന്തഗോപൻ, എ.പി. ജയൻ, ഓമല്ലൂർ ശങ്കരൻ, അലക്‌സ് കണ്ണമല എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നേരത്തേയും സുരേന്ദ്രനെതിരെ ഇത്തരം പരാതികൾ എൽ.ഡി.എഫ് ഉന്നയിച്ചിരുന്നു. നടപടിയെടുക്കാൻ ജില്ല വരണാധികാരിയോ തെരഞ്ഞെടുപ്പ് കമീഷനോ തയാറായില്ല. ജാതീയമായും മതപരവുമായി വോട്ടർമാരെ വേർതിരിച്ചാണ് സുരേന്ദ്രൻെറ പ്രചാരണം. 20 ശതമാനം വോട്ടുപോലും എൽ.ഡി.എഫിനു ലഭിക്കില്ലെന്ന തരത്തിലുള്ള പ്രചാരണം അസംബന്ധമാണ്. ന്യൂനപക്ഷ സമുദായങ്ങൾ എൽ.ഡി.എഫിനെ അവരുടെ സംരക്ഷകരായി കണ്ടവരാണ്. പുറമെ നിന്നുള്ളവരെ ഇറക്കി ആൾക്കൂട്ടം കാട്ടുകയും ഫ്ലക്‌സ് ബോർഡുകൾ നിരത്തുകയും ചെയ്താൽ വോട്ടാകില്ല. എൻ.ഡി.എയുടെ പ്രചാരണത്തിനുള്ള ഭൂരിപക്ഷവും മണ്ഡലത്തിനു പുറത്തുനിന്നുള്ളവരാണ്. 21ന് പ്രചാരണം അവസാനിക്കുന്നതോടെ അവരെല്ലാം സ്വന്തം നാട്ടിലേക്കു പോകേണ്ടിവരും. എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാനുള്ള നീക്കവും ബി.ജെ.പി നടത്തുന്നുണ്ട്. ഒരു എസ്.എഫ്‌.ഐ പ്രവര്‍ത്തകൻെറ ഫേസ്ബുക്ക് അക്കൗണ്ടില്‍ അതിക്രമിച്ചു കയറി വീണാ ജോർജിനെ ആക്ഷേപിക്കാനുള്ള ശ്രമവും ഉണ്ടായെന്നും എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.