വീണാ ​േജാർജി​െനതിരെ വ്യാജപ്രചാരണം​: പോസ്​റ്റ്​ ത​േൻറത​​ല്ലെന്ന്​ എസ്​.എഫ്​.ഐ നേതാവ്​

കോട്ടയം: ശബരിമല വിശ്വാസികളുടെ വികാരം വ്രണപ്പെടുന്ന രീതിയില്‍ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന പോസ്റ്റ് തേൻ റതല്ലെന്ന് കങ്ങഴ ഇടയിരിക്കപ്പുഴ ഗണപതിച്ചിറ വിഷ്ണു ജയകുമാർ. തൻെറ പേരില്‍ പ്രചരിക്കുന്ന പോസ്റ്റ് കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണെന്നും ഇതുസംബന്ധിച്ച് കറുകച്ചാല്‍ പൊലീസില്‍ പരാതി നല്‍കിയതായും എസ്.എഫ്.ഐ വാഴൂര്‍ ഏരിയ കമ്മിറ്റി അംഗം കൂടിയായ വിഷ്ണു വാർത്തസമ്മേളനത്തിൽ പറഞ്ഞു. പത്തനംതിട്ടയിലെ എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജ് വിജയിച്ചാല്‍ ശബരിമലയില്‍ പതിനെട്ടാംപടിയില്‍നിന്ന് സെല്‍ഫി എടുക്കാമെന്ന് ഉറപ്പ് നല്‍കിയെന്ന തരത്തിൽ, വിഷ്ണു ജയകുമാറിൻെറ പേരിലായിരുന്നു പോസ്റ്റ്. ഇതിന് രാഷ്ട്രീയ എതിരാളികൾ വൻ പ്രചാരം നൽകി. എന്നാൽ, പോസ്റ്റിൻെറ സ്‌ക്രീന്‍ ഷോട്ട് എന്ന വ്യാജേന ഫോട്ടോഷോപ്പിലൂടെ സൃഷ്ടിച്ച ഫോട്ടോയാണ് പ്രചരിപ്പിക്കുന്നതെന്ന് വിഷ്ണു ആരോപിച്ചു. തൻെറ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം വ്യാജമായി നിർമിച്ചാണ് പ്രചാരണമെന്നും ഇതിന് നേതൃത്വം നൽകിയവർക്കും പ്രചരിപ്പിച്ചവർക്കുമെതിരെ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ടാണ് കറുകച്ചാല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടർക്ക് പരാതി നല്‍കിയത്. മണ്ഡല പര്യടനത്തിൻെറ ഭാഗമായി കങ്ങഴ പഞ്ചായത്തിലെത്തിയ വീണാ ജോര്‍ജിന് സ്വീകരണം നല്‍കുന്ന ഫോട്ടോ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നതായി വിഷ്ണു പറഞ്ഞു. ഈ ഫോട്ടോ ദുരുപയോഗിച്ച് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് അപലപനീയമായ രീതിയിലുള്ള പ്രചാരണമാണ് നടത്തുന്നത്. ഇത് വീണാ ജോര്‍ജിനെ വ്യക്തിപരമായി അവഹേളിക്കുന്നതും ജാതിസ്പര്‍ദ്ധ വളര്‍ത്തുന്നതുമാണ്. ഈ പ്രചാരണം മാനഹാനിയും മനോവേദനയും ഉണ്ടായിക്കിയതായും പരാതിയിൽ പറയുന്നു. സംഭവത്തിന് പിന്നില്‍ വീണാ ജോർജിനെതിരെ വികാരം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയാണെന്ന് സി.പി.എം കോട്ടയം ജില്ല കമ്മിറ്റി അംഗം ഗിരീഷ് എസ്. നായര്‍ പറഞ്ഞു. 10ഓളം പേര്‍ക്കെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചതായും അദ്ദേഹം പറഞ്ഞു. എസ്.എഫ്‌.ഐ ജില്ല സെക്രട്ടറി കെ.എം. അരുണ്‍, ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ജേയ്ക് സി. തോമസ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.