കോട്ടയത്തെ എൽ.ഡി.എഫ്​-യു.ഡി.എഫ്​​ സ്​ഥാനാർഥികൾക്കെതിരെ കേസുകളില്ല

കോട്ടയം: കോട്ടയം ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി പി.സി. തോമസിനെതിരെ രണ്ടു കേസ്. തെരഞ്ഞെടുപ്പ് കമീഷൻെറ നിർദേശപ്രകാരം കേസുകളുടെ വിശദാംശങ്ങൾ അദ്ദേഹം പത്രപരസ്യത്തിലൂടെ സമൂഹത്തെ അറിയിച്ചു. എന്നാൽ, കോട്ടയത്തെ ഇടതു മുന്നണി സ്ഥാനാർഥി വി.എൻ. വാസവനും യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടനും എതിരെ നിലവിൽ കേെസാന്നുമില്ല. ജില്ല വരണാധികാരി അംഗീകരിച്ച പത്രങ്ങളിലും പ്രചാരമുള്ള ടി.വി ചാനലുകളിലുമാണ് കേസ് വിവരങ്ങൾ വ്യക്തമാക്കി പരസ്യം നൽകേണ്ടത്. മൂന്നു പത്രങ്ങളിൽ മൂന്നുതവണ കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻെറ നിബന്ധന. കൂടുതൽ കേസുകളുള്ളവർക്ക് പരസ്യം നൽകാൻ മാത്രം നല്ലൊരു തുക ചെലവുവരും. ഈതുക തെരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും. എന്നാൽ, തെരഞ്ഞെടുപ്പ് ചെലവിൽനിന്ന് ഇത് ഒഴിവാക്കണമെന്ന് ബി.ജെ.പിയടക്കം പാർട്ടികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കമീഷൻ അംഗീകരിച്ചില്ല. സംസ്ഥാനത്ത് നിലവിൽ ഏറ്റവും കൂടുതൽ കേസുകളുള്ള സ്ഥാനാർഥി പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രനാണ്. നാലുപേജുവരെ ഇതിനായി വേണ്ടിവന്നതിനാൽ വൻതുക ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷൻ പബ്ലിക് റിലേഷൻ വകുപ്പ് മുഖേന ഒരോപത്രത്തിൻെറയും പരസ്യനിരക്ക് ശേഖരിച്ചിരുന്നു. ഇതാകും കമീഷൻ കണക്കാക്കുന്ന തുക. രാവിലെ എട്ടിനും രാത്രി പത്തിനും ഇടയിൽ പ്രേക്ഷകർക്ക് കൃത്യമായി മനസ്സിലാകുന്ന തരത്തിൽ കുറഞ്ഞത് ഏഴ് സെക്കൻെഡങ്കിലും നീളുന്ന ടെലിവിഷൻ പരസ്യം നൽകണമെന്നാണ് നിർദേശം. സ്ഥാനാർഥികൾ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് 500 രൂപ മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം നല്‍കാമെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചിട്ടുണ്ട്. രേഖകളുടെ അടിസ്ഥാനത്തിൽ അഭിഭാഷകരുടെ സഹായത്തോെടയാണ് സ്ഥാനാർഥികൾ പരസ്യം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.