ഭക്തിനിർഭരം ഓശാന; ക്രൈസ്തവർക്ക് ഇനി വിശുദ്ധവാരം

കോട്ടയം: ഭക്തിനിർഭരമായ ഓശാന തിരുനാളോടെ ക്രൈസ്തവർ വിശുദ്ധ വാരത്തിലേക്കുകടന്നു. ക്രിസ്തുവിൻെറ രാജകീയ ജറുസലേം പ്രവേശനത്തെ അനുസ്മരിച്ച് ഇന്നലെ പള്ളികളില്‍ നടന്ന ഓശാന ഞായര്‍ ആചരണത്തില്‍ കുരുത്തോലകള്‍ കൈയിലേന്തി വിശ്വാസികള്‍ പങ്കാളികളായി. രാവിലെ പള്ളികളില്‍ പള്ളികളില്‍ പ്രത്യേക തിരുക്കര്‍മങ്ങള്‍ക്കുശേഷം കുരുത്തോല വിതരണവും പ്രദക്ഷിണവും നടന്നു. കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ ഓശാന തിരുക്കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. വിമലഗിരി കത്തീഡ്രലില്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തച്ചേരില്‍ കാര്‍മികത്വം വഹിച്ചു. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ആലപ്പുഴ തത്തംപള്ളി സൻെറ് മൈക്കിള്‍സ് പള്ളിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പാലാ സൻെറ് തോമസ് കത്തീഡ്രലിലെ തിരുകര്‍മങ്ങള്‍ക്ക് മാര്‍ ജോസഫ് കല്ലറങ്ങാട്ടും മാര്‍ ജേക്കബ് മുരിക്കനും കാഞ്ഞിരപ്പള്ളി സൻെറ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ മാര്‍ മാത്യു അറയ്ക്കലും മുഖ്യകാര്‍മികത്വം വഹിച്ചു. ഇനി വലിയ ആഴ്ചയായാണ് വിശ്വാസികള്‍ ആചരിക്കുന്നത്. 50 നോമ്പിൻെറ ഏറ്റവും തീവ്രതയേറിയനാളുകള്‍. പെസഹവ്യാഴം, ദുഃഖവെള്ളി, ദുഃഖശനി തുടങ്ങിയ ദിവസങ്ങളില്‍ പ്രത്യേക തിരുക്കര്‍മങ്ങളുണ്ടാകും. പെസഹവ്യാഴാഴ്ച പള്ളികളില്‍ കാല്‍കഴുകല്‍ ശുശ്രൂഷകളും വീടുകളില്‍ അപ്പംമുറിക്കല്‍ ശുശ്രൂഷയുമുണ്ടാകും. ദുഃഖ വെള്ളിയാഴ്ച വീടുകളില്‍ പീഡാനുഭവ വായനയും കുരിശിൻെറ വഴിയുമുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.