പി.സി. തോമസ് പ്രചാരണം

കോട്ടയം: കുമരകം ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുമെന്ന് എൻ.ഡി.എ സ്ഥാനാർഥി പി.സി. തോമസ് പറഞ്ഞു. ഏറ്റുമാനൂർ മണ്ഡലപര്യടനത്തിന് നൽകിയ സ്വീകരണപരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകളിലെ പ്രളയമേഖലകൾ സന്ദർശിച്ച് വെള്ളപ്പൊക്കവും കുടിവെള്ളക്ഷാമവും പരിഹരിക്കുമെന്ന് ഉറപ്പുകൊടുത്തു. ചെണ്ടമേളത്തോടെയും പടക്കങ്ങൾ പൊട്ടിച്ചുമായിരുന്നു സ്വീകരണം. യോഗങ്ങളിൽ രവീന്ദ്രനാഥ് വാകത്താനം, അഡ്വ. ജോഷി, അഡ്വ. മണികണ്ഠൻ, അഭിജിത് കർമ എന്നിവർ സംസാരിച്ചു. സ്ഥാനാർഥിയുടെ ഉച്ചഭക്ഷണം പ്രസിദ്ധമായ തിരുവാറ്റ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ മഹാപ്രസാദമൂട്ടിൽ നിന്നായിരുന്നു. പിന്നീട് ആർപ്പൂക്കര പഞ്ചായത്തിലേക്ക് പ്രവേശിച്ച പര്യടന പരിപാടി ഗാന്ധിനഗർ മെഡിക്കൽ കോളജ് ജങ്ഷനിൽ സമാപിച്ചു. യാത്രക്ക് ഉണ്ണികൃഷ്ണൻ, ദേവകി ടീച്ചർ, ഗ്രേസമ്മ മാത്യു, ജയചന്ദ്രൻ, ആൻറണി അറയിൽ, അനീഷ് നാഥ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.