ജനങ്ങള്‍ ജാഗ്രതയോടെ പ്രതികരിക്കണം -ഇ.എസ്. ബിജിമോള്‍

ചങ്ങനാശ്ശേരി: മാവേലിക്കര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിൻെറ പ്രചാരണാർഥം ഇത്തിത്താനം പുളിമൂട് ജങ്ഷനിൽ പൊതുസമ്മേളനം ഇ.എസ്. ബിജിമോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോര്‍പറേറ്റ് താൽപര്യങ്ങള്‍ക്കുവേണ്ടി ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്ന ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ജനങ്ങള്‍ ജാഗ്രതയോടെ പ്രതികരിക്കണമെന്ന് ബിജിമോള്‍ പറഞ്ഞു. സുകുമാരന്‍ നെല്ലിശ്ശേരി അധ്യക്ഷതവഹിച്ചു. പി.സി. ജോസഫ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.എന്‍. രാജപ്പന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. കെ. മാധവന്‍പിള്ള, മാത്യൂസ് ജോര്‍ജ്, മോഹന്‍ ചേന്നംകുളം, അനിത സാബു, എന്‍. ജയപ്രകാശ്, എം.എന്‍. മുരളീധരന്‍ നായര്‍, എം. നാരായണന്‍ നായര്‍, പ്രഫ. ടോമിച്ചന്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.