​ഫ്ലക്​സ്​ നിരോധനത്തിൽ ആഹ്ലാദവുമായി കൃഷ്​ണകുമാർ

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ ഫ്ലക്സ് ബോർഡ് ഉപയോഗിക്കരുതെന്ന കോടതി വിധിയിൽ ഏറെ സന്തോഷിക്കുന്നത് െഫ്ല ക്സിനെതിരെ സമരം ചെയ്ത ആർപ്പൂക്കര ചേരിക്കൽ സി.ജി. കൃഷ്ണകുമാർ. എല്ലാ തെരഞ്ഞെടുപ്പുകാലത്തും ഫ്ലക് സിനെതിരെ ഒറ്റയാൾ സമരം നടത്തിവരുകയായിരുന്നു കൃഷ്ണകുമാർ. 2011 മുതൽ എല്ലാ തെരഞ്ഞെടുപ്പിലും കൊട്ടിക്കലാശ ദിവസം കോട്ടയത്ത് ഒറ്റയാൾ സമരം നടത്തും. ബോർഡും ബാനറും എഴുതുന്നയാളാണ് കൃഷ്ണകുമാർ. പത്തനംതിട്ടയിൽ 15പേരെ വെച്ചാണ് ബോർഡ് എഴുത്ത് നടത്തിവന്നത്. ഫ്ലക്സ് വന്നതോടെ പണിയില്ലാതായി. ഇതോടെയാണ് ഫ്ലക്സിനെതിരെ സമരവുമായി രംഗത്തിറങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് അഞ്ച് ബോർഡിന് ഒരു ബോർഡ് ഫ്രീയായി ചെയ്യാമെന്ന് പ്രചരിപ്പിച്ചിട്ടുപോലും കാര്യമായ പണികിട്ടിയില്ലെത്ര. എല്ലാവർക്കും ഫ്ലക്സ് മതി. ജീവിക്കാൻ ലോട്ടറി കച്ചവടം ചെയ്തുവരുന്നു. ഇപ്രാവശ്യം ലോക്സഭ തെരഞ്ഞെടുപ്പിൽ ഫ്ലക്സ് ബോർഡുകൾ കോടതി നിരോധിച്ചത് സ്വാഗതം ചെയ്യുന്നതായി കൃഷ്ണകുമാർ പറഞ്ഞു. തെരഞ്ഞെടുപ്പിന് മാത്രമല്ല ഫ്ലക്സ് പൂർണമായി നിരോധിക്കുന്നതുവരെ ഒറ്റയാൾ സമരം തുടരുമെന്ന് കൃഷ്ണകുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.