നഗരമുണര്‍ത്തി വോട്ടത്തണ്‍; പങ്കാളികളായി കേന്ദ്ര നിരീക്ഷകര്‍ മുതല്‍ കുട്ടികൾവരെ

കോട്ടയം: പ്രായത്തിൻെറയും ശാരീരിക ക്ഷമതയുടെയും വ്യത്യാസങ്ങള്‍ മറന്ന് സ്വീപ് വോട്ടത്തണ്‍ കലക്ടറേറ്റില്‍നിന ്ന് തിരുനക്കര മൈതാനത്തേക്ക് ഒരേ മനസ്സോടെ നീങ്ങിയപ്പോള്‍ നഗരത്തിനു പുതുമകളുടെ കാഴ്ചയായി. റോളര്‍ സ്കേറ്റിങ്ങുമായി കുരുന്നുകളാണ് വഴികാട്ടിയത്. ജില്ല പൊലീസ് സൂപ്രണ്ട് ഹരിശങ്കര്‍, സബ് കലക്ടര്‍ ഈശപ്രിയ, ചലച്ചിത്രതാരം മിയ ജോര്‍ജ്, സ്വീപ് ഡിസ്ട്രിക്ട് ഐക്കണ്‍ അനീഷ് മോഹന്‍, സ്വീപ് നോഡല്‍ ഓഫിസര്‍ അശോക് അലക്സ് ലൂക് എന്നിവര്‍ സൈക്കിളില്‍ അവരെ പിന്തുടര്‍ന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻെറ നിരീക്ഷകരായ നിതിന്‍ കെ. പാട്ടീല്‍, കെ.വി. ഗണേഷ് പ്രസാദ്, മാന്‍സിങ്, കലക്ടർ പി.കെ. സുധീര്‍ ബാബു എന്നിവര്‍ ബൈക്കുകളില്‍ സഹയാത്രികരായി. നഗരത്തിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികളും സംഘടനാ പ്രതിനിധികളും കൈകോര്‍ത്തപ്പോള്‍ വോട്ടത്തണിന് ആഘോഷപ്പൊലിമയായി. കലക്ടറേറ്റ് കവാടത്തിൽ ജസ്റ്റിസ് കെ.ടി. തോമസ് വോട്ടത്തണ്‍ ഫ്ലാഗ്ഓഫ് ചെയ്തു. വിവിധ കോളജുകളിലെ നാഷനല്‍ സര്‍വിസ് സ്കീം വളൻറിയര്‍മാര്‍, സ്റ്റുഡൻറ് പൊലീസ് കാഡറ്റുകള്‍, ജെ.സി.ഐ, ഇപ്കായ്, ലയണ്‍സ് ക്ലബ്, റോട്ടറി ക്ലബ്, വൈ.എം.സി.എ അംഗങ്ങള്‍, െറസിഡൻറ്സ് അസോസിയേഷന്‍ പ്രതിനിധികള്‍, വ്യാപാരി വ്യവസായികള്‍ തുടങ്ങിയവര്‍ പങ്കുചേര്‍ന്നു. തിരുനക്കര മൈതാനത്ത് വോട്ടത്തണ്‍ സമാപിച്ചപ്പോള്‍ ബസേലിയോസ് കോളജ് വിദ്യാര്‍ഥികളുടെ ഫ്ലാഷ്മോബും അരങ്ങേറി. ഇവിടെ സംഘടിപ്പിച്ച സിഗ്നേച്ചര്‍ കാമ്പയിനില്‍ നിരവധി പേര്‍ പങ്കാളികളായി. ചലച്ചിത്ര താരം മിയ സ്വീപ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.