നിയന്ത്രണംവിട്ട്​ ലോറി നീലിമംഗലം തോട്ടിലേക്ക് മറിഞ്ഞു

കോട്ടയം: . ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചക്ക് 12.30നായിരുന്നു അപകടം. അമിതമായി മദ്യപിച്ച ഡ്രൈവര്‍ ലോറി ഓടിക്കുന്നതിനിടെ നിയന്ത്രണംവിട്ട് മീനച്ചിലാറിൻെറ കൈവഴിയായ നീലിമംഗലം തോട്ടിലേക്ക് മറിയുകയായിരുന്നു. കാസര്‍കോട്ടുനിന്ന് പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിലെ മില്‍മയുടെ യൂനിറ്റുകളിലേക്ക് കുപ്പിവെള്ളവുമായി എത്തിയ ലോറിയാണ് അപകടത്തിൽപെട്ടത്. വ്യാഴാഴ്ചയാണ് ഡ്രൈവര്‍ ലോറിയുമായി നീലിമംഗലത്ത് എത്തിയത്. പാലത്തിന് സമീപത്തെ പഴയ മത്സ്യമാര്‍ക്കറ്റിന് സമീപം ലോറി പാര്‍ക്ക് ചെയ്തു. സമീപത്തെ ബിവറേജസില്‍നിന്ന് മദ്യം വാങ്ങിയെത്തി മദ്യപിച്ചു. തുടര്‍ന്ന് ലോറിക്കുള്ളില്‍ കിടന്നുറങ്ങി. വെള്ളിയാഴ്ച രാവിലെ വീണ്ടും മദ്യപിച്ചു. കുറച്ചുനേരെത്ത വിശ്രമത്തിന് ശേഷം ലോറി സ്റ്റാര്‍ട്ട് ചെയ്തു മുന്നോട്ട് എടുത്തപ്പോൾ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസ് എത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.