കരാർ കാലാവധി കഴിഞ്ഞു; പുതിയ ബസ്​സ്​റ്റാൻഡിലെ ടോയ്​ലറ്റ് അടച്ചു

പത്തനംതിട്ട: കരാർ കാലാവധി കഴിഞ്ഞതോടെ പുതിയ ബസ്സ്റ്റാൻഡിലെ ടോയ്ലറ്റ് അടച്ചു. ഇതോടെ സ്റ്റാൻഡിലെ യാത്രക്കാര ും കച്ചവടക്കാരും ബസ് ജീവനക്കാരും ദുരിതത്തിൽ. രണ്ടു ഭാഗത്തായാണ് ടോയ്ലറ്റുകൾ നിർമിച്ചിട്ടുള്ളത്. രണ്ടും അടച്ചിട്ടിരിക്കുകയാണ്. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ഏജൻസിക്കായിരുന്നു കരാർ കൊടുത്തിരുന്നത്. കാലാവധി മാർച്ച് 31ന് അവസാനിച്ചു. ഇതോടെ ഇവർ ടോയ്ലറ്റുകൾ പൂട്ടി മോേട്ടാറും അനുബന്ധ ഉപകരണങ്ങളും അഴിച്ചുമാറ്റുകയും ചെയ്തു. തിരൂർ സ്വദേശി ഒരു വർഷത്തേക്ക് 11 ലക്ഷം രൂപക്ക് പുതിയ കരാർ എടുത്തിട്ടുണ്ടെങ്കിലും എത്തിയിട്ടില്ല. മൂത്രം ഒഴിക്കാൻ രണ്ടു രൂപയും കക്കൂസ് ഉപയോഗിക്കാൻ അഞ്ചുരൂപയുമാണ് കഴിഞ്ഞ കരാർ പ്രകാരം വാങ്ങിയിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ചാർജ് കുറച്ച് ഇവിടെ ആരോ നോട്ടീസ് പതിപ്പിച്ചിരുന്നു. കരാർ പുതുക്കി നൽകാത്തതിൻെറ വിരോധത്തിൽ പഴയ കരാറുകാരൻ ഇത് ചെയ്തതാെണന്നാണ് നഗരസഭ പറയുന്നത്. പുതിയ ഷോപ്പിങ് കോംപ്ലക്സിൻെറ തെക്ക് ഭാഗത്തായി കച്ചവടക്കാർക്കായി കക്കൂസ് നിർമിച്ചിട്ടുണ്ടെങ്കിലും അത് പഴയ കരാറുകാരൻ താമസിക്കാനായും സാധനങ്ങൾ സൂക്ഷിക്കാനായും ഉപയോഗിച്ചു വരുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.