കെ. സുരേന്ദ്രനെതിരെ യു.ഡി.എഫി​െൻറ പരാതി

കെ. സുരേന്ദ്രനെതിരെ യു.ഡി.എഫിൻെറ പരാതി പത്തനംതിട്ട: എന്‍.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രന്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് അഭ്യർഥിക്കുന്നതായി യു.ഡി.എഫ് പാര്‍ലമൻെറ് ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനറും ഡി.സി.സി പ്രസിഡൻറുമായ ബാബു ജോര്‍ജ് വരണാധികാരിയായ കലക്ടര്‍ക്ക് പരാതി നല്‍കി. 'സ്വാമിയേ ശരണമയ്യപ്പാ' എന്ന ശരണമന്ത്രം സ്ഥാനാർഥി വോട്ട് അഭ്യർഥിക്കാന്‍ ഉപയോഗിക്കുന്നതായാണ് പരാതിയിൽ പറയുന്നത്. ജനപ്രാതിനിധ്യനിയമം വകുപ്പ് 123 (3) പ്രകാരം സ്ഥാനാർഥിയോ ഏജേൻറാ മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് അഭ്യർഥിക്കുന്നത് ശിക്ഷാര്‍ഹമാണ്. സുരേന്ദ്രനെതിരെ നടപടി സ്വീകരിക്കണമെന്ന് ബാബു ജോർജ് പരാതിയില്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ് കൺവെൻഷൻ പറക്കോട്: യു.ഡി.എഫ് സ്ഥാനാർഥി ആേൻറാ ആൻറണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം യു.ഡി.എഫ് പറക്കോട് മണ്ഡലം കൺവെൻഷൻ പ്രഫ. ഡി.കെ. ജോൺ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഡി. ശശികുമാർ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ തോപ്പിൽ ഗോപകുമാർ, വർഗീസ് പേരയിൽ, തേരകത്ത് മണി, ഏഴംകുളം അജു, മണ്ണടി പരമേശ്വരൻ, ആനന്ദപ്പള്ളി സുരേന്ദ്രൻ, പഴകുളം ശിവദാസൻ, എസ്. ബിനു, ജോസ് പെരിങ്ങനാട്, നന്ദു ഹരി, ഗീത ചന്ദ്രൻ, പറക്കോട് അൻസാരി, എം. അലാവുദ്ദീൻ എന്നിവർ സംസാരിച്ചു. കൈപ്പുസ്തക പ്രകാശനം തിരുവല്ല: സർവശിക്ഷ അഭിയാൻ ആഭിമുഖ്യത്തിൽ തയാറാക്കിയ അധ്യാപക കൈപ്പുസ്തകത്തിൻെറ ജില്ലതല പ്രകാശനം വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എ. ശാന്തമ്മ, സമഗ്രശിക്ഷ ജില്ല പ്രോജക്ട് ഓഫിസര്‍ ഡോ. ആര്‍. വിജയമോഹനന്‍, ഡയറ്റ് പ്രിൻസിപ്പൽ പി. ലാലിക്കുട്ടി, പത്തനംതിട്ട ഡി.ഇ.ഒ ടി. അഹമ്മദ്കുട്ടി, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ല കോഓഡിനേറ്റര്‍ എസ്. രാജേഷ്, പ്രോഗ്രാം ഓഫിസര്‍ പി.എ. സിന്ധു എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കൈപ്പുസ്തക നിര്‍മാണത്തിന് നേതൃത്വം നല്‍കിയ റാന്നി ബി.ആര്‍.സി ട്രെയിനര്‍ എസ്. സുനില്‍കുമാര്‍ പുസ്തകം ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.