കുടുംബസംഗമങ്ങളും ഗൃഹസമ്പർക്കങ്ങളുമായി മണ്ഡലം നിറഞ്ഞ് സുരേന്ദ്രൻ

പത്തനംതിട്ട: കുടുംബസംഗമങ്ങളും ഗൃഹസമ്പർക്കങ്ങളുമായി മണ്ഡലം നിറഞ്ഞ് എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രൻ. രാവിലെ എട ്ടിനാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് കുന്നന്താനത്തെ മരണവീട് സന്ദർശിച്ചു. മല്ലപ്പള്ളിയിൽ പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങി മല്ലശ്ശേരി വിശ്വകർമ സർവിസ് സൊസൈറ്റി ഓഫിസിലും ചേത്തക്കലിലും എത്തി. ഉച്ചക്കുശേഷം റാന്നിയിൽനിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് തിരിച്ചു. പൊൻകുന്നം ശ്രീധരൻ നായരുടെ വിധവ ഭാരതിയമ്മയെ സന്ദർശിച്ചു. പിന്നീട് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിൻെറ തറവാട്ട് വീട്ടിലെത്തി കണ്ണന്താനത്തിൻെറ അമ്മയുടെ അനുഗ്രഹം വാങ്ങി. നെടുംകുന്നത്തെ പി.സി. തോമസിൻെറ ബന്ധുവീട്ടിലും സന്ദർശനം നടത്തി. ഹിന്ദു സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി സത്യശീലനുമായി കൂടിക്കാഴ്ച നടത്തി. അഞ്ചോടെ കൊടുങ്ങൂരിലെത്തിയ സുരേന്ദ്രന് ഗ്രീൻവാലി െറസിഡൻസ് അസോസിയേഷൻ സ്വീകരണം നൽകി. തുടർന്ന് ശബരിമല തന്ത്രിയുടെ പരികർമിയായിരുന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ സന്ദർശിച്ചു. ആറോടെ മാതൃശക്തി സംഗമത്തിൽ സംസാരിച്ചു. ബി.ജെ.പി ജില്ല സെക്രട്ടറി കെ.ജി. കണ്ണൻ, ന്യൂനപക്ഷ മോർച്ച ജില്ല വൈസ് പ്രസിഡൻറ് കെ.എം. ആൻറണി, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡൻറ് വി.എം. മനോജ് എന്നിവർ പങ്കെടുത്തു. വൈകീട്ട് ഏഴോടെ പള്ളിക്കത്തോട് പഞ്ചായത്തിലെത്തിയ സുരേന്ദ്രൻ പഞ്ചായത്ത് കൺവെൻഷനിൽ സംസാരിച്ചു. ജി. രാമൻനായർ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.