കോൺഗ്രസും ബി.ജെ.പിയും ഒരേ തൂവൽപക്ഷികൾ -മന്ത്രി കെ.കെ. ശൈലജ

ചുങ്കപ്പാറ: കോൺഗ്രസും ബി.ജെ.പിയും ഒരേതൂവൽപക്ഷികളാണെന്ന് മന്ത്രി കെ.കെ. ശൈലജ. പത്തനംതിട്ട ലോക്സഭ എൽ.ഡി.എഫ് സ്ഥാ നാർഥി വീണാ ജോർജിൻെറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ചുങ്കപ്പാറയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാജ്യത്ത് മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ. ബി.ജെ.പിയെ മാറ്റിനിർത്താൻ കോൺഗ്രസ് വേണം. എന്നാൽ, കോൺഗ്രസിൻെറ ഇന്നത്തെ അവസ്ഥയെന്താണ്. കോൺഗ്രസിൻെറ നയസമീപനമാണ് അതിനു കാരണം. ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച കോൺഗ്രസ് ആർക്കാണ് മുൻതൂക്കം നൽകിയത്. ബി.ജെ.പിയും കോൺഗ്രസും ഭരിക്കുമ്പോൾ ദലിത് പീഡനമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്നത്. ഗുജറാത്തിൽ നടന്ന വംശീയ നരഹത്യ ഇനിയൊരിക്കലും ഉണ്ടാകാൻ അനുവദിക്കരുതെന്നും മന്ത്രി പറഞ്ഞു. അനീഷ് ചുങ്കപ്പാറ അധ്യക്ഷത വഹിച്ചു. രാജു എബ്രഹാം എം.എൽ.എ, പി.ആർ. പ്രസാദ്, ബിനു വർഗീസ്, കെ. സതീഷ്, മനോജ് ചരളേൽ, ഇ.കെ. അജി, ബിന്ദു ചന്ദ്രമോഹൻ, കോമളം അനിരുദ്ധൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.