ആളില്ലാത്ത വീടുകളിൽ മോഷണം പതിവാക്കിയ യുവാവ്​ പിടിയിൽ

തിരുവല്ല: ജില്ലയിലെയും സമീപ ജില്ലകളിലെയും ആളില്ലാത്ത വീടുകളിൽ മോഷണം നടത്തുന്നയാൾ പിടിയിൽ. മോഷണക്കേസിൽ ജാമ്യ ത്തിലിറങ്ങി വീണ്ടും മോഷണം നടത്തിവന്ന തിരുവല്ല തുകലശ്ശേരി പൂമംഗലത്ത് വീട്ടിൽ ശരത്താണ് (32) പിടിയിലായത്. നൂറിലധികം കേസുകളിൽ പ്രതിയായിരുന്നു. ജാമ്യത്തിലിറങ്ങി തിരുവല്ല, കോട്ടയം ജില്ലയിലെ വാകത്താനം എന്നിവിടങ്ങളിൽ വാടകക്ക് താമസിച്ച് രാത്രി മോഷണം നടത്തുകയായിരുന്നു. പകൽ ബൈക്കിൽ യാത്രചെയ്ത് ആൾത്താമസമില്ലാത്ത വീടുകൾ കണ്ടെത്തി രാത്രി വാതിൽ തകർത്തുകയറി സ്വർണവും പണവും വിലപിടിപ്പുള്ള വസ്തുക്കളും കവരുകയാണ് രീതി. വിലപിടിപ്പുള്ള വസ്തുക്കൾ ലഭിച്ചിെല്ലങ്കിൽ പൈപ്പ് ഫിറ്റിങ്ങുകളും വീട്ടുപകരണങ്ങളും മോഷ്ടിച്ച് ആക്രിക്കടകളിൽ വിൽക്കും. വീടിനുള്ളിൽ നാശംവരുത്തുകയും ചെയ്യാറുണ്ട്. മോഷണം നടത്തിയ വീട്ടിലെ വീട്ടുപകരണങ്ങൾ പലദിവസങ്ങളിലായി കടത്തുകയാണ് പതിവ്. താമസമില്ലാത്ത വീടുകളായതിനാൽ മോഷണം നടന്ന് മാസങ്ങൾക്കുശേഷമാണ് പുറത്തറിയുക. പത്തനംതിട്ട ജില്ലയിലും സമീപ ജില്ലയിലും മുപ്പതോളം വീടുകളിൽ മോഷണം നടത്തിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മോഷണമുതലുകൾ പൊലീസ് കണ്ടെത്തി. ആളില്ലാത്ത വീടുകളിൽ മോഷണം വ്യാപകമായതിനെ തുടർന്ന് ജില്ല പൊലീസ് മേധാവി ജി. ജയദേവൻെറ നിർദേശാനുസരണം രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. തിരുവല്ല ഡിവൈ.എസ്.പി ജെ. ഉമേഷ്‌കുമാർ, ജില്ല സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ജോസ് എന്നിവരുടെ മേൽനോട്ടത്തിൽ തിരുവല്ല എസ്.െഎമാരായ രാജേഷ് കുമാർ, സെന്തിൽകുമാർ, എ.എസ്.ഐ എ.കെ. ബാബു, ജില്ല പൊലീസ് മേധാവിയുടെ ഷാഡോ ടീം എസ്.ഐ രെഞ്ചു, എ.എസ്.ഐമാരായ രാധാകൃഷ്ണൻ, ടി.ഡി. ഹരികുമാർ, എസ്. വിൽ‌സൺ, എസ്.സി.പി.ഒമാരായ ആർ. അജികുമാർ, കെ.വി. വിനോദ്, സി.പി.ഒ വി.എസ്. സുജിത്കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.