ഉൽപാദനം കുറഞ്ഞതോടെ വ്യാപക ഇറക്കുമതിയുമായി ടയർലോബി

കോട്ടയം: രാജ്യാന്തര വില ഇടിഞ്ഞതോടെ ഇറക്കുമതി വൻതോതിൽ വർധിപ്പിച്ച് റബർ വിലയിടിക്കാൻ വീണ്ടും ടയർലോബി. നിലവിൽ രാജ്യാന്തര വില 118 രൂപ മുതൽ 120 വരെയും ആർ.എസ്.എസ് നാലിന് ആഭ്യന്തരവില 128 രൂപയുമാണ്. ആർ.എസ്.എസ്-അഞ്ചിന് 125.50 ഉം. കടുത്ത വേനൽച്ചൂടിൽ കർഷകർ ടാപ്പിങ് പൂർണമായും നിർത്തിവെച്ചതോടെ റബർക്ഷാമം ചൂണ്ടിക്കാട്ടി വ്യാപക ഇറക്കുമതിയാണ് നടത്തുന്നത്. ഇതിനകം ലക്ഷക്കണക്കിന് ടൺ റബർ ഇറക്കുമതി ചെയ്തെന്നാണ് കണക്ക്. എന്നാൽ, ഇത് നിയന്ത്രിക്കാനുള്ള ഒരു നടപടിയും കേന്ദ്രം ചെയ്യുന്നുമില്ല. ടയർ ലോബിയെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രത്തിേൻറതെന്നും കർഷകരും വിവിധ കർഷക സംഘടനകളും വ്യാപാരികളും കുറ്റപ്പെടുത്തുന്നു. ഇക്കൊല്ലം ഇറക്കുമതി റെക്കോഡായിരിക്കുമെന്നാണ് വിലയിരുത്തൽ. ഉൽപാദനം കുറഞ്ഞതോടെ കാർഷിക മേഖലയിലും പ്രതിസന്ധി രൂക്ഷമാണ്. പ്രത്യേകിച്ച് മലയോര മേഖലകളിൽ. വരവും ചെലവും പൊരുത്തപ്പെടാനാവാതായതോടെ ചെറുകിട കർഷകർ അർധപട്ടിണിയിലുമാണ്. ചൂട് കനത്തതോടെ മരങ്ങൾ ഉണങ്ങുന്ന സ്ഥിതിയുമുണ്ട്. പുതുകൃഷിക്കാർ നെേട്ടാട്ടത്തിലാണ്. ഏക്കറുകണക്കിന് തോട്ടങ്ങളിൽ റബർതൈകൾ കരിഞ്ഞുണങ്ങിയിട്ടുണ്ട്. വൻകിടക്കാർ തണൽനൽകി തൈകളെ സംരക്ഷിക്കുന്നതിനാൽ വേനലിനെ അതിജീവിക്കാനാകുന്നു. പതിനായിരക്കണക്കിന് ഏക്കറിൽ െതങ്ങോല തണലായി വിരിച്ചാണ് തൈകളെ സംരക്ഷിക്കുന്നത്. വൻതുക ചെലവഴിച്ച് തമിഴ്നാട്ടിൽനിന്ന് വ്യാപകമായി ഒാല എത്തിക്കുകയാണ്. വേനൽ മഴ എപ്പോൾ കിട്ടുമെന്നുപോലും നിശ്ചയമില്ലാത്ത സാഹചര്യത്തിൽ ഇറക്കുമതി നിർബാധം തുടരുന്നത് വരുംദിവസങ്ങളിൽ റബർവില ഗണ്യമായി ഇടിക്കുമെന്ന ആശങ്കയും കർഷകർക്കുണ്ട്. വില ഇടിഞ്ഞിട്ടും കർഷകരെ സഹായിക്കാനുള്ള നടപടികളൊന്നും സംസ്ഥാന സർക്കാറും ആരംഭിച്ചിട്ടില്ല. സി.എ.എം. കരീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.