പത്രിക കൊണ്ടുവരാൻ മറന്നു; സമർപ്പണം വൈകി

ചെങ്ങന്നൂർ: മാവേലിക്കരയിലെ ഇടതുമുന്നണി സ്ഥാനാർഥി ചിറ്റയം ഗോപകുമാറിൻെറ പത്രിക സമർപ്പണം വൈകി. രാവിലെ 11ന് സജി ചെ റിയാൻ എം.എൽ.എ, സി.പി.െഎ നേതാക്കളായ പി. പ്രസാദ്, ഇ. രാഘവൻ, പി. പ്രകാശ് ബാബു, വി. മോഹൻദാസ് എന്നിവർക്കൊപ്പമാണ് ആർ.ഡി.ഒയായ ഉപവരണാധികാരി മുമ്പാകെ എത്തിയത്. കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫിസിന് മുന്നിൽനിന്ന് നൂറുകണക്കിന് പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് ആർ.ഡി.ഒ ഓഫിസിൽ എത്തിയത്. എന്നാൽ, സ്ഥാനാർഥിയും നേതാക്കളും ആർ.ഡി.ഒയുടെ ചേംബറിൽ കയറിയെങ്കിലും സമർപ്പിക്കേണ്ട പത്രിക ആരുടെയും കൈവശം ഉണ്ടായിരുന്നില്ല. കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫിസിൽ സൂക്ഷിച്ചിരുന്ന പത്രിക എടുക്കാൻ മറന്നതാണ് കാരണം. ഇക്കാര്യം മനസ്സിലായതോടെ പിന്നീട് വേഗത്തിൽ ഒരാൾ വഴി പത്രിക ആർ.ഡി.ഒ ഓഫിസിൽ എത്തിക്കുകയായിരുന്നു. ഒടുവിൽ 11.15ഒാടെയാണ് പത്രിക സമർപ്പിച്ചത്. ഉച്ചക്ക് 12.30ഓടെ പത്രിക സമർപ്പണ നടപടി പൂർത്തീകരിച്ചു. ഹരിതചട്ടം വിനയായി; എം.എൽ.എ ദാഹിച്ചുവലഞ്ഞു ചെങ്ങന്നൂർ: മാവേലിക്കര പാർലമൻെറ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി ചിറ്റയം ഗോപകുമാറിൻെറ പത്രിക സമർപ്പണത്തിന് എത്തിയപ്പോൾ എം.എൽ.എ സജി ചെറിയാൻ ദാഹിച്ചുവലഞ്ഞു. പ്രകടനമായി പ്രവർത്തകർക്കൊപ്പം എത്തിയ സജി ചെറിയാൻ ഉപവരണാധികാരിയായ ആർ.ഡി.ഒയോട് കുടിവെള്ളം ആവശ്യപ്പെട്ടു. ആർ.ഡി.ഒ വെള്ളം നൽകാൻ സന്നദ്ധനായെങ്കിലും ഓഫിസ് സ്റ്റാഫിൽ ഉള്ളവരുടെ കൈവശം പ്ലാസ്റ്റിക് കുപ്പികളിലായിരുന്നു വെള്ളം. തെരഞ്ഞെടുപ്പിൽ ഹരിതചട്ടം കർശനമായി പാലിക്കണം എന്നതിനാൽ പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം നൽകാനുള്ള വിസമ്മതം ആർ.ഡി.ഒ അറിയിച്ചു. തുടർന്ന് പ്രവർത്തകർക്കൊപ്പം ആർ.ഡി.ഒ ഓഫിസിന് പുറത്തുപോയി സജി ചെറിയാൻ ദാഹം തീർക്കുകയായിരുന്നു. യെച്ചൂരിയുടെ പരിപാടി വൈകി മാന്നാര്‍: മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി ചിറ്റയം ഗോപകുമാറിൻെറ പത്രിക സമര്‍പ്പണം ൈവകിയതിനാൽ സി.പി.എം അഖിലേന്ത്യ സെക്രട്ടറി സീതാറാം െയച്ചൂരിയുടെ മാന്നാറിലെ പരിപാടി വൈകിപ്പിച്ചു. ആര്യാട്ട് ഹാളിൽ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന പൊതുയോഗം രാവിലെ 10ന് ആരംഭിക്കാൻ എല്ലാ ക്രമീകരണവും സംഘാടകർ നടത്തിയിരുന്നു. എന്നാല്‍, ഇതില്‍ പങ്കെടുക്കേണ്ട എം.എല്‍.എ അടക്കമുള്ളവർക്ക് ഉപവരണാധികാരിയായ ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ ഓഫിസില്‍ പത്രിക സമര്‍പ്പണത്തിലും സ്ഥാനാർഥിയോടൊപ്പം പങ്കെടുക്കേണ്ടി വന്നു. ഇതിനാലാണ് പാർട്ടി അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥലത്തുണ്ടായിട്ടും പരിപാടിക്ക് എത്തുന്നതിന് വൈകിയത്. യോഗം 11ന് ആരംഭിച്ചെങ്കിലും യെച്ചൂരി അടക്കമുള്ളവര്‍ ഉച്ചക്ക് 12നുശേഷമാണ് എത്തിയത്. ഷാനിമോളുടെ തെരഞ്ഞെടുപ്പ് പര്യടനം ഇന്ന് തുടങ്ങും ആലപ്പുഴ: ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻെറ തെരഞ്ഞെടുപ്പ് പര്യടനം ചൊവ്വാഴ്ച തുടങ്ങും. രാവിലെ 7.30ന് ആരംഭിക്കുന്ന പര്യടനത്തിന് കായംകുളം നിയോജക മണ്ഡലത്തിലെ കറ്റാനം, ഭരണിക്കാവ്, കൃഷ്ണപുരം നോർത്ത്-സൗത്ത്, പുതുപ്പള്ളി നോർത്ത്-സൗത്ത്, കായംകുളം ടൗൺ സൗത്ത് മണ്ഡലങ്ങളിലെ 78 ബൂത്തിലാണ് സ്വീകരണം നൽകുകയെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എം. ലിജു അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.