പ്രവർത്തകരിൽ ആവേശം വിതച്ച് കെ. സുരേന്ദ്ര​െൻറ റോഡ് ഷോ

പ്രവർത്തകരിൽ ആവേശം വിതച്ച് കെ. സുരേന്ദ്രൻെറ റോഡ് ഷോ പൂഞ്ഞാർ: പത്തനംതിട്ട മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്ര ൻെറ പൂഞ്ഞാർ മേഖലയിലെ റോഡ് ഷോക്ക് ആവേശോജ്ജ്വല വരവേൽപ്. കാളകെട്ടിയിൽനിന്ന് ആരംഭിച്ച റോഡ് ഷോയിൽ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുൾപ്പെടെ അണിചേർന്നു. ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരി, ജനറൽ സെക്രട്ടറി ലിജിൻ ലാൽ, ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡൻറ് എം.ആർ. ഉല്ലാസ്, മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് പാറക്കൻ, മണ്ഡലം പ്രസിഡൻറ് വി.സി. അജികുമാർ, ജില്ല കമ്മിറ്റി അംഗം കെ.പി. സനൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. തിടനാട്, ഈരാറ്റുപേട്ട, പൂഞ്ഞാർ വഴി പൂഞ്ഞാർ തെക്കേക്കരയിൽ സമാപിച്ചു. തുടർന്ന് പൂഞ്ഞാർ കോവിലകത്തെ വലിയതമ്പുരാട്ടി അംബിക തമ്പുരാട്ടിയെ സന്ദർശിച്ചു അനുഗ്രഹം വാങ്ങി. പൂഞ്ഞാർ എസ്.എം.വി സ്കൂളിലെത്തി ജീവനക്കാരെ കണ്ട് വോട്ട് അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.