ഉദ്യോഗസ്ഥനെതിരെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമീഷന്​ പരാതിനൽകി

കാഞ്ഞിരപ്പള്ളി: ചട്ടവിരുദ്ധമായി എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജിൻെറ തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ നശിപ്പിച് ച ഉദ്യോഗസ്ഥനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതിനൽകി. കഴിഞ്ഞദിവസം എരുമേലി പഞ്ചായത്തിലെ ചേനപ്പാടിയിൽ നിയമാനുസൃതം സ്ഥാപിച്ച ബോർഡുകൾ നീക്കംചെയ്ത തെരഞ്ഞെടുപ്പ് കമീഷൻ ഡിഫറൻറ് സ്ക്വാഡിലെ ചുമതലക്കാരൻ തിടനാട് ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി നോബി ഐസക്കിനെതിരെയാണ് സി.പി.എം ഏരിയ സെക്രട്ടറി കെ. രാജേഷ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കമീഷൻ നടപടി സ്വീകരിച്ചതായും സി.പി.എം ഏരിയ കമ്മിറ്റി വാർത്തക്കുറിപ്പിൽ അറിയിച്ചു. ഏഴുപേർക്കുകൂടി പൊള്ളലേറ്റു കോട്ടയം: ജില്ലയിൽ ഏഴുപേർക്കുകൂടി പൊള്ളലേറ്റു. മണർകാട് രണ്ടുപേർക്കും തൃക്കൊടിത്താനം, പാലാ, പാമ്പാടി, കുമരകം, തിടനാട് എന്നിവിടങ്ങളിൽ ഒരോരുത്തർക്ക് വീതവുമാണ് പൊള്ളലേറ്റത്. കുമരകം കവണാറ്റിൻകരയിൽ തങ്കമ്മക്കാണ് പൊള്ളലേറ്റത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.