IMP ഒാച്ചിറ: ഒന്നാം പ്രതി റിമാൻഡിൽ

ഓച്ചിറ: പ്രായപൂർത്തിയാകാത്ത രാജസ്ഥാനി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി മേമന തെക്ക് കന്നിട്ടയിൽ മുഹമ്മദ് റോഷനെ (20) കൊല്ലം പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ വ്യാഴാഴ്ച രാത്രി കോടതിയിൽ ഹാജരാക്കി കൊല്ലം മഹിളാമന്ദിരത്തിലേക്ക് അയച്ചിരുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞതിനെതുടർന്ന് പോക്സോക്ക് പുറമേ ബലാത്സംഗകേസും യുവാവിനെതിരെ ചുമത്തി. േറാഷനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന്് പൊലീസ് അറിയിച്ചു. പെൺകുട്ടിയുമായി താമസിച്ചിരുന്ന മുംബൈ പനവേലിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് തീരുമാനം. അതേസമയം ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്യാരി (19), ബിബിൻ (20), അനന്തു (20) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.