തിരുവല്ല ബൈപാസ്​: പുഷ്പഗിരി റോഡുവരെ ഏപ്രില്‍ അവസാനത്തോടെ ഗതാഗതയോഗ്യമാക്കും

തിരുവല്ല: ബൈപാസി​െൻറ ആദ്യഘട്ടമായ പുഷ്പഗിരി റോഡുവരെ ഏപ്രിൽ അവസാനത്തോടെ ഗതാഗതയോഗ്യമാക്കുമെന്ന് കെ.എസ്.ടി.പി അധ ികൃതർ. മാർച്ച് 31ന് മുമ്പ് ഇത്രയും ദൂരം ടാർ ചെയ്യുമെന്നായിരുന്നു നേരേത്ത നൽകിയ ഉറപ്പ്. മഴുവങ്ങാട് പുഞ്ചയിലെ പാലം പണിയിൽ വന്ന കാലതാമസമാണ് ഒരുമാസത്തോളം നീളാന്‍ കാരണം. പാലത്തി​െൻറ സ്ലാബ് വാർക്കൽ ഏപ്രില്‍ 15ഓടെ കഴിയും. തിങ്കളാഴ്ച ബൈപാസി​െൻറ പണി വിലയിരുത്താൻ ഉന്നതതല സംഘം എത്തിയിരുന്നു. റെയില്‍വേസ്റ്റേഷന്‍ റോഡുവരെ മേയ് 31ന് മുമ്പ് പണി തീര്‍ക്കുമെന്ന് കെ.എസ്.ടി.പി എക്‌സിക്യൂട്ടിവ് എൻജിനീയർ പി. രാഗേഷ് പറഞ്ഞു. രാമൻചിറയിലേക്കുള്ള വയാഡക്ട് പണിയാൻ പൈലിങ് നടത്തിവരുകയാണ്. മഴക്കാലത്തിന് മുമ്പ് ഇത് പൂർത്തീകരിക്കും. മഴക്കാലം തുടങ്ങിയാലും മുകൾഭാഗത്ത് പണി തുടരാൻ തടസ്സമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. തിരുവല്ല നഗരത്തിലൂടെ എം.സി റോഡ് വികസിപ്പിക്കുന്ന പണികൾ പൈപ്പ്‌ലൈന്‍ മാറ്റിയിടുന്നതോടെ വേഗത്തിലാകും. രാമൻചിറഭാഗത്ത് പൈപ്പ് മാറ്റിയിടുന്ന പണി സ്തംഭിച്ചിരിക്കുകയാണ്. പൈപ്പ് കൂട്ടിയോജിപ്പിക്കാനുള്ള ഉപകരണങ്ങൾ കിട്ടാൻ താമസമുള്ളതായി ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്തയാഴ്ച പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഉപകരണങ്ങൾ കിട്ടിയാല്‍ മൂന്നാഴ്ചകൊണ്ട് പൈപ്പിടല്‍ പൂര്‍ത്തിയാക്കും. ഏപ്രില്‍ അവസാനത്തോടെ നഗരത്തിലെ റോഡുപണി പകുതിഘട്ടം വരെയെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. പ്രോജക്ട് ടീം ലീഡര്‍ എം.കെ. വര്‍ഗീസ്, സൂപ്രണ്ടിങ് എന്‍ജിനീയര്‍ എം. അന്‍സാര്‍ എന്നിവരും സംഘത്തിലുണ്ടായി. മാത്യു ടി. തോമസ് എം.എൽ.എയെ നിർമാണ പുരോഗതി സംബന്ധിച്ച വിവരങ്ങൾ ധരിപ്പിച്ചതായും കെ.എസ്.ടി.പി അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.