ബഥേല്‍ സുലോക്ക പള്ളിപ്രശ്‌നം: ചര്‍ച്ച അലസി

പെരുമ്പാവൂര്‍: സംഘര്‍ഷം നിലനില്‍ക്കുന്ന പെരുമ്പാവൂര്‍ ബഥേല്‍ സുലോക്ക പള്ളി പ്രശ്‌നം ഒത്തുതീർക്കാന്‍ കലക്ടറുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച അലസി. ഇരുകൂട്ടരും താക്കോല്‍ കൈവശം െവക്കണമെന്ന ആവശ്യം ഉന്നയിച്ചതാണ് ചര്‍ച്ച അലസാന്‍ കാരണം. പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള സാധ്യത അടഞ്ഞ സാഹചര്യത്തില്‍ എസ്.പിയുടെ അപ്രതീക്ഷത പള്ളി സന്ദര്‍ശനം പല അഭ്യൂഹങ്ങള്‍ക്കും കാരണമായി. ക്രമസമാധനനില തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് എസ്.പി പറഞ്ഞു. പെരുമ്പാവൂര്‍, മുവാറ്റുപുഴ ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം പള്ളിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കലക്ടര്‍ പള്ളി ഏറ്റെടുക്കുമെന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്. ഞായറാഴ്ച എ.ഡി.എമ്മി​െൻറ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് തിങ്കളാഴ്ച വൈകീട്ട് നാലിന് കലക്ടറുടെ മധ്യസ്ഥയില്‍ യോഗം ചേര്‍ന്നത്. പള്ളിക്കകത്ത് യാക്കോബായ വിഭാഗവും ഭൂമുഖത്ത് ഓർത്തഡോക്‌സ് വിഭാഗവും കുരിശുംതൊട്ടിയില്‍ ഇരുവിഭാഗവും ക്യാമ്പ് ചെയ്യുന്നുണ്ട്. പള്ളി പരിസരത്തേക്ക് രാത്രിയും വിശ്വാസികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.