താപനിലയിൽ വെന്തുരുകി കോട്ടയം; മൂന്നാഴ്​ചക്കിടെ 10പേർക്ക്​ പൊള്ളലേറ്റു

കോട്ടയം: താപനില വർധനയിൽ വെന്തുരുകി കോട്ടയം. ജില്ലയിൽ മൂന്നാഴ്ചക്കിടെ വിവിധയിടത്തായി 10 പേർക്ക് പൊള്ളലേറ്റു. വ െയിലേറ്റ‌് യാത്ര ചെയ്തതിനെത്തുടർന്ന് ചെറിയ പൊള്ളലേറ്റ കേസുകളാണിതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. പലരും ആശുപത്രിയിൽപോലും ചികിത്സപോലും തേടിയിട്ടില്ലെന്നാണ് വിവരം. പടിഞ്ഞാറൻമേഖലയിൽ കൊയ്ത്ത് നടക്കുന്നതിനാൽ സൂര്യാതപമേൽക്കാനുള്ള സാധ്യതയും വർധിച്ചിട്ടുണ്ട്. തിങ്കളാഴ്ച കോട്ടയത്ത് 37.7 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് നാലു ഡിഗ്രിയുടെ വർധനയാണ് ജില്ലയിലുള്ളത്. റബർ ബോർഡ് ഓഫിസിലാണ് കോട്ടയത്തെ കാലാവസ്ഥ കേന്ദ്രത്തി​െൻറ താപനില അളക്കാനുള്ള സംവിധാനം. ചുരുങ്ങിയ സമയത്തിനിടെ ചൂട് ഇത്രയും കൂടുന്നത് അപൂർവമാണെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു. ഈ വർഷം വേനൽ തുടങ്ങിയത് മുതൽ കോട്ടയത്ത് ശരാശരിയിൽനിന്ന് രണ്ടുഡിഗ്രിവരെ ചൂട് കൂടിയിരുന്നു. കോട്ടയത്ത് കഴിഞ്ഞ മാർച്ചിൽ രേഖപ്പെടുത്തിയ 38.5 ഡിഗ്രിയാണ് ഏറ്റവും ഉയർന്ന ചൂട്. ജില്ലയിൽ മാർച്ചിലെ ശരാശരി താപനില 34.4 ഡിഗ്രിയാണ്. പ്രളയത്തിനുശേഷം സെപ്റ്റംബർ തുടക്കം മുതൽ 33 മുതൽ 35 ഡിഗ്രിവരെയാണ് ചൂടാണ് ജില്ലയിൽ അനുഭവപ്പെട്ടത്. കാലാവസ്ഥ വ്യതിയാനത്തിൽ അമ്പരപ്പിലാണ് ജനം. കനത്ത ചൂടിൽ കിഴക്കൻ മലയോരമേഖലയിലടക്കം വരൾച്ചയും രൂക്ഷമായി. പലരും കുടിവെള്ള ടാങ്കർ ലോറികളെയാണ് ആശ്രയിക്കുന്നത്. വരുംദിവസങ്ങളിൽ ചൂട് കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കാലാവസ്ഥ നിരീക്ഷണവിഭാഗത്തി​െൻറ കണക്കനുസരിച്ച് വേനൽമഴ ലഭിക്കാത്തതാണ് ചൂട് വർധിക്കാൻ കാരണം. ജില്ലയിൽ 65.8 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 39 മില്ലിലിറ്ററാണ് കിട്ടിയത്. ഉഷ്ണതരംഗം വർധിച്ചത് ആശങ്കക്കിടയാക്കുന്നു. നേരേത്ത ഉച്ചക്ക് 12.30 മുതൽ 2.30വരെയാണ് നേരേത്ത കനത്തചൂട് അനുഭവപ്പെട്ടിരുന്നത്. എന്നാൽ, നിലവിൽ 12.30 മുതൽ വൈകീട്ട് നാലുവരെ ചൂട് അസഹനീയമാണ്. താപനില കൂടുമെന്ന മുന്നറിയിപ്പുണ്ടെങ്കിലും സൂര്യാതപം റിപ്പോർട്ട‌് ചെയ‌്തിട്ടില്ലെന്ന് ഡി.എം.ഒ ജേക്കബ് വർഗീസ് പറഞ്ഞു. വായുപ്രവാഹത്തിലെ ചൂടും അന്തരീക്ഷത്തിലെ ആർദ്രത ഉയർന്നതുമാണ് തീവ്രത വർധിക്കാൻ ഇടയാക്കിയത്. രണ്ടുദിവത്തിനിടെ താപനില മൂന്ന് മുതൽ നാലു ഡിഗ്രിവരെ വർധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തി​െൻറ മുന്നറിയിപ്പ്. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ നേരിട്ട് വെയിൽകൊള്ളുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും നിർദേശം നൽകിയിട്ടുണ്ട്. മേഘങ്ങൾ കൂടുതലാണെങ്കിലും ഒരാഴ്ചത്തേക്ക് മഴ പെയ്യാനുള്ള സാധ്യത കുറവാണ്. ഏപ്രിലിൽ മഴ കിട്ടുന്നതോടെ ചൂടുകുറയും. 2016ൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുകയും അത്തവണ ഉഷ്ണതരംഗമുണ്ടാകുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തവണ അത്തരമൊരു മുന്നറിയിപ്പ് ഇല്ലെന്ന് പുതുപ്പള്ളി റബർ ഗവേഷണ കേന്ദ്രം അധികൃതർ പറഞ്ഞു. മുൻ കരുതലുകൾ *രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ നേരിട്ട് വെയിലേക്കരുത് *നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുക *ചൂടുള്ള പാനീയങ്ങൾ പകൽ ഒഴിവാക്കുക *അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക *കുട്ടികൾ, രോഗികൾ, ഗർഭിണികൾ, വയോധികർ എന്നിവർ പ്രത്യേക ജാഗ്രത പുലർത്തണം * ഉച്ചസമയത്ത് ജോലി ചെയ്യാതിരിക്കുക * അത്യാവശ്യത്തിന‌ു പുറത്തിറങ്ങിയാൽ നിർബന്ധമായും കുട ഉപയോഗിക്കുക * തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.