ബഹുസ്വരതയാണ്​ ഇന്ത്യയുടെ സൗന്ദര്യം -പി. മുജീബുറഹ്​മാൻ

തൊടുപുഴ: നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യ മഹാരാജ്യത്തി​െൻറ ശക്തിയും സൗന്ദര്യവുമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥ ാന ഉപാധ്യക്ഷൻ പി. മുജീബുറഹ്മാൻ. ഇത് തകർന്നാൽ ഇന്ത്യ, ഇന്ത്യ അല്ലാതാകും. രാജ്യത്തി​െൻറ ബഹുസ്വരത തകർക്കാനുള്ള നീക്കങ്ങളെ മാനവിക െഎക്യത്തിലൂടെ ചെറുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൊടുപുഴയിൽ ജമാഅത്തെ ഇസ്ലാമി ജില്ല സമിതി സംഘടിപ്പിച്ച 'സൗഹൃദ സംഗമം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ഷാജഹാൻ നദ്വി അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ പ്രഫ. ജസി ആൻറണി, റിട്ട. ജില്ല ജഡ്ജി കെ.എ. ബേബി, പ്രഫ. കെ.െഎ. ആൻറണി, കെ.എം.എ. ഷുക്കൂർ, തോമസ് മാഷ്, അഡ്വ. എൻ.എ. ബാലകൃഷ്ണൻ, അഡ്വ. എസ്. പ്രവീൺ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി. ഷാക്കിർ തുടങ്ങിയവർ സംസാരിച്ചു. സിസ്റ്റർ ശാന്തി ഗാനാലാപനം നടത്തി. സംസ്ഥാന സമിതി അംഗം കെ.എ. യൂസുഫ് ഉമരി സമാപനം നിർവഹിച്ചു. പി.പി. കാസിം മൗലവി സ്വാഗതവും സി.എം. ഹുസൈൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.