പെട്രോൾ പമ്പിൽ 30 ലക്ഷം തിരിമറി നടത്തിയ മാനേജർ അറസ്​റ്റിൽ

കോട്ടയം: പെട്രോൾ പമ്പിലെ രേഖകളിൽ കൃത്രിമംകാട്ടി 30 ലക്ഷം തട്ടിയ കേസിൽ അക്കൗണ്ട്സ് മാനേജർ അറസ്റ്റിൽ. വാരിശ്ശേ രി പയ്യിൽ ഫ്യുവൽസ് മാനേജർ പരിയാരം പുത്തൻപുരക്കൽ അജയകുമാറിനെയാണ് (42) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. 2015 മുതൽ അജയകുമാർ പമ്പിലെ ജീവനക്കാരനാണ്. പെട്രോൾപമ്പിൽ വിവിധസ്ഥാപനങ്ങളിലെ നിത്യേന പെട്രോൾ നിറക്കുന്ന കണക്ക് പുസ്തകത്തിൽ കൃത്യമം കാട്ടിയാണ് തട്ടിപ്പ് നടത്തിയത്. സ്ഥാപനങ്ങളിലെ വാഹനങ്ങൾ ദിവസവും നിറക്കുന്ന പെട്രോളി​െൻറ അളവ് കുറച്ചു കാണിച്ച് ബാക്കി തുക സ്വന്തമാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കള്ളത്തരം കണ്ടുപിടിച്ച ഉടമ പണം തിരിച്ചടക്കാൻ സാവകാശം നൽകി. ഇതനുസരിച്ച് 3.25 ലക്ഷം തിരിച്ചടച്ചു. ബാക്കിതുക കുവൈത്തിലെ സഹോദരൻ വരുേമ്പാൾ തരാമെന്ന് പറഞ്ഞിരുന്നു. എന്നാൽ, സഹോദരനുമായി സംസാരിച്ചപ്പോൾ വിഷയത്തിൽനിന്ന് ഒഴിഞ്ഞുമാറിയതോടെയാണ് പൊലീസിൽ പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.