കോട്ടയത്ത്​ വോ​െട്ടാരുക്കാൻ മുഖ്യമന്ത്രിയെത്തി

കോട്ടയം: എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ. വാസവന് വോെട്ടാരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയത്ത് എത്തി. പിണറായി പ്രത്യേക ശ്രദ്ധകൊടുക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായതിനാല്‍ കോട്ടയം ലോക്സഭ മണ്ഡലം നേതൃയോഗത്തില്‍ പങ്കെടുത്ത് ആദ്യഘട്ട പുരോഗതി വിലയിരുത്തി. ഞായറാഴ്ച രാവിലെ 10ന് സി.പി.എം ജില്ല കമ്മിറ്റി ഒാഫിസിൽ പ്രത്യേക യോഗം ചേർന്നു. രണ്ടുമണിക്കൂറിലേറെ നീണ്ട യോഗത്തിനുശേഷം ആലപ്പുഴയിലേക്ക് മടങ്ങി. ശനിയാഴ്ച വീണാ ജോർജ് മത്സരിക്കുന്ന പത്തനംതിട്ട മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷമാണ് േകാട്ടയത്ത് എത്തിയത്. രാത്രി നാട്ടകം ഗസ്റ്റ് ഹൗസിലായിരുന്നു താമസം. സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങളും ഏഴ് നിയോജകമണ്ഡലങ്ങളിലെ ഏരിയ സെക്രട്ടറിമാരും പെങ്കടുത്ത യോഗത്തിൽ ബൂത്ത് തിരിച്ചുള്ള കണക്കുകൾ അവതരിപ്പിച്ചു. മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള പ്രവർത്തനവും വിലയിരുത്തി. കോട്ടയത്ത് ഇതുവരെയുള്ള പ്രചാരണപ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി തൃപ്തി പ്രകടിപ്പിച്ചു. അനുകൂല സാഹചര്യമുള്ളതിനാൽ കരുതലോടെ മുന്നോട്ടുപോകാനും നിർദേശം നൽകി. തെരഞ്ഞെടുപ്പ് ഫലം സർക്കാറി​െൻറ വിലയിരുത്തൽ കൂടിയായതിനാൽ പ്രവർത്തനം ഉൗർജിതമാക്കുന്നതിനൊപ്പം കുടുംബസംഗമം, ഭവനസന്ദര്‍ശനം, വിദ്യാർഥി-യുവജന സ്ക്വാഡ് എന്നിവയില്‍ പ്രത്യേക ശ്രദ്ധപതിപ്പിക്കാനും പിണറായി നിര്‍ദേശിച്ചു. മണ്ഡലത്തി​െൻറ ചുമതലയുള്ള വൈക്കം വിശ്വൻ, ജില്ല സെക്രട്ടറി ചുമതലയുള്ള എ.വി. റസൽ, കെ. സുരേഷ്കുറുപ്പ് എം.എൽ.എ, ടി.ആർ. രഘുനാഥൻ, ജെയ്ക് സി. തോമസ്, സ്ഥാനാർഥി വി.എൻ. വാസവൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.