കിടങ്ങൂരില്‍ കാവടിഘോഷയാത്ര

കിടങ്ങൂര്‍: ഭക്തിനിറവിൽ കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാവടി ഘോഷയാത്ര. കട്ടച്ചിറയില്‍നിന്ന് ആരംഭിച്ച കാവടിഘോഷയാത്രയുടെ മുന്‍നിരയില്‍ 12കാവടികൾ നിരന്നു. ഇവർക്ക് പിന്നിലായി കൊട്ടക്കാവടി, ആട്ടക്കാവടി, അമ്മന്‍കുടം, കുംഭകുടം, പൂക്കാവടി, ശിവഭൂതനൃത്തം, മുരുകനൃത്തം എന്നിവയും വിശ്വരൂപിണി, ആഞ്ജനേയ ശക്തി തുടങ്ങിയവയും നിരന്നു. നെറ്റിപ്പട്ടംകെട്ടിയ മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ പഞ്ചവാദ്യവും ചെണ്ടമേളവും പമ്പമേളവും ശിങ്കാരിമേളവും നാദ-താള വിസ്മയം തീര്‍ക്കാനുണ്ടായിരുന്നു. പഴയറോഡിലൂടെ കിടങ്ങൂര്‍ ടൗണ്‍ചുറ്റി വന്ന കാവടി ഘോഷയാത്രക്കൊപ്പം പുരുഷാരവും അണിചേര്‍ന്നതോടെ വന്‍ഘോഷയാത്രയായി ക്ഷേത്രാങ്കണത്തിലേക്ക് നീങ്ങി. കാവടികള്‍ ഒന്നൊന്നായി ക്ഷേത്രത്തിന് വലംെവച്ച് ഭഗവാ​െൻറ തിരുനടയില്‍ സമര്‍പ്പിച്ചതോടെ കാവടി അഭിഷേകം നടന്നു. ഓസ്കർ ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കം കോട്ടയം: ചിത്രദർശന ഫിലിം സൊസൈറ്റി ആഭിമുഖ്യത്തിലുള്ള ഓസ്കർ ഫിലിം ഫെസ്റ്റിവലിന് തിങ്കളാഴ്ച തുടക്കമാകും. ഞായറാഴ്ചവരെ ദർശന ഓഡിറ്റോറിയത്തിൽ വൈകുന്നേരം 5.30നാണ് സൗജന്യപ്രദർശനം. ഈ വർഷം ഓസ്കർ അവാർഡ് നേടിയ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. വിഖ്യാത ലബനീസ് ചിത്രമായ കപർനാമാണ് ഉദ്ഘാടന ചിത്രം. ചൊവ്വാഴ്ച മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ഒലീവിയ കോൾമാൻ അഭിനയിച്ച ദ ഫേവറിറ്റ് പ്രദർശിപ്പിക്കും. മികച്ച സംവിധായകൻ അടക്കം മൂന്ന് ഓസ്കർ നേടിയ റോമയാണ് ബുധനാഴ്ചത്തെ ചിത്രം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.