ഫാഷൻ ഷോയും ഭക്ഷ്യമേളയും ഒരുക്കി കോളജ്​ വാര്‍ഷികാഘോഷം

ഏറ്റുമാനൂർ: ഭക്ഷ്യമേളയും ഫാഷൻ ഷോയും പൂർവ വിദ്യാർഥി സംഗമവും ഒരുക്കി ഏറ്റുമാനൂർ എസ്.എം.എസ് കോളജി​െൻറ വാര്‍ഷിക ാഘോഷം. പുതിയ തൊഴിലവസരങ്ങൾ സാധാരണക്കാരിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഫാഷൻ ഡിസൈനിങ് വിഭാഗം ഡിസൈൻ ചെയ്ത 125ൽപരം കോസ്റ്റ്യൂസും ഹോട്ടൽ മാനേജ്മ​െൻറ് വിഭാഗത്തിലെ കുട്ടികളൊരുക്കിയ ഫുഡ്ഫെസ്റ്റും പരിപാടിക്ക് മാറ്റുകൂട്ടി. ചലച്ചിത്രതാരം ഷറഫുദ്ദീനുമായി കുട്ടികൾ നടത്തിയ സംവാദമായിരുന്നു 'റെഗാലിയ-2019' എന്ന പേരിൽ നടത്തിയ ആഘോഷത്തി​െൻറ പ്രധാന ആകർഷണം. പൂർവവിദ്യാര്‍ഥി സംഗമത്തിൽ വിദേശങ്ങളിലടക്കം ജോലി ചെയ്യുന്നവരെത്തി തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. കെ. സുരേഷ് കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ ജയശ്രീ ഗോപിക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. സാസ്‌കാരിക സമ്മേളനത്തില്‍ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഗണേശ് ഏറ്റുമാനൂർ, പി.എസ്. വിനോദ്, മുൻ ചെയര്‍മാൻ ജയിംസ് തോമസ്, കൗണ്‍സിലർ അനീഷ് വി. നാഥ്, മോഡലും നടിയും ഡിസൈനറുമായ ചിപ്പി ദേവസ്യ, കോളജ് പ്രിന്‍സിപ്പൽ ഡോ. സൂര്യ പ്രദോഷ് എന്നിവർ സംസാരിച്ചു. കോളജ് മാഗസിന്‍ 'തിതീക്ഷ'യുടെ പ്രകാശനവും ഇതോടൊപ്പം നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.