മെയിന്‍ റോഡിലെ കുഴികള്‍ അപകടഭീഷണി ഉയര്‍ത്തുന്നതായി പരാതി

പാലാ: മെയിന്‍ റോഡിലെ കുഴികള്‍ അപകടഭീഷണി ഉയര്‍ത്തുന്നതായി പരാതി. പാലാ-രാമപുരം റോഡില്‍ വൈദ്യുതി ഭവന് സമീപം റോഡി ​െൻറ മധ്യഭാഗത്തായി രൂപപ്പെട്ട കുഴി വാഹനങ്ങള്‍ക്ക് ഭീഷണിയാവുകയാണ്. തിരക്കേറിയ ഈ ഭാഗത്ത് റോഡിന് വീതിയും കുറവാണ്. കഴിഞ്ഞദിവസം മൂന്ന് ഇരുചക്രവാഹങ്ങള്‍ കുഴിയില്‍ വീണ് യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. അധികൃതരെ അറിയിച്ചിട്ടും നടപടിയായില്ല. ശനിയാഴ്ചയും ചെറുവാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടത്തില്‍പെട്ടതോടെ നാട്ടുകാര്‍ കല്ലും മണ്ണും നിറച്ച് താൽക്കാലികമായി മൂടിയിട്ടുണ്ട്. പാലാ-ഏറ്റുമാനൂര്‍ ഹൈവേയില്‍ വെള്ളാപ്പാട് എസ്.എൻ.ഡി.പി മന്ദിരത്തിന് മുന്നിൽ രൂപപ്പെട്ട കുഴികളും ചെറുവാഹനയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.