കോട്ടയം: തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശപ്രകാരം രൂപവത്കരിച്ച ഡിഫേസ്‌മെൻറ് സ്‌ക്വാഡുകള്‍ ജില്ലയില്‍ ഇതുവരെ മായ്ച്ചത് 43,539 ചുവരെഴുത്തുകള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി പൊതുസ്ഥാപനങ്ങളുടെ മതിലുകളില്‍ അനുവാദമില്ലാതെ എഴുതിയവയാണ് തിരിച്ചറിയാനാവാത്തവിധം കരിഓയില്‍ ഉപയോഗിച്ചാണ് മായ്ക്കുന്നത്. അനുവാദം ചോദിക്കാതെ എഴുതിയെന്ന പരാതി പരിഗണിച്ച് സ്വകാര്യ വ്യക്തികളുടെ ചുവരുകളിലെ എഴുത്തുകളും നീക്കംചെയ്യുന്നുണ്ട്. 2836 പോസ്റ്ററുകളും 35 ബാനറുകളും ഇതുവരെ നീക്കംചെയ്തു. നീക്കംചെയ്യുന്ന പരസ്യ സാമഗ്രികളുടെ വിശദാംശങ്ങള്‍ ഡിഫേസ്‌മെൻറ് സ്‌ക്വാഡ് അതത് ദിവസംതന്നെ ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ക്ക് നല്‍കുന്നുണ്ട്. എ.ഡി.എം അജിത് കുമാറിെൻറ നേതൃത്വത്തില്‍ ഒമ്പത് സ്‌ക്വാഡുകളാണ് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഡിഫേസ്‌മെൻറ് പ്രവര്‍ത്തനം നടത്തുന്നത്. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ റെജി േജക്കബ്, സൈമണ്‍ ഐസക്, ടി.കെ. സുഭാഷ് കുമാർ, എസ്. പ്രഭുല്ലകുമാർ, അബ്ദുൽ റസാഖ്, സിബി ജേക്കബ്, എം. രവി, ബി. മഞ്ജിത്, പി.ഐ. നൗഷാദ് എന്നിവരാണ് സ്‌ക്വാഡ് ലീഡര്‍മാർ. സിവിൽ പൊലീസ് ഓഫിസര്‍മാർ ഉള്‍പ്പെടെ ജിവനക്കാരും സ്‌ക്വാഡുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. എം.സി.എം.സി സെൽ ഉദ്ഘാടനം ചെയ്തു കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പിെൻറ ഭാഗമായി കലക്‌ടറേറ്റില്‍ സജ്ജീകരിച്ച മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആൻഡ് മോണിട്ടറിങ് കമ്മിറ്റി (എം.സി.എം.സി) സെല്‍ കലക്ടര്‍ പി.കെ. സുധീര്‍ ബാബു ഉദ്ഘാടനം ചെയ്തു. കലക്‌ടറേറ്റിലെ ഒന്നാം നിലയില്‍ എ.ഡി.എമ്മിെൻറ ഓഫിസിന് സമീപത്താണ് സെല്‍ പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍വഴി പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പരസ്യങ്ങള്‍ പരിശോധിച്ച് അംഗീകാരം നല്‍കുകയും പെയ്ഡ് ന്യൂസുകള്‍ കണ്ടെത്തി തുടർനടപടികള്‍ സ്വീകരിക്കുകയുമാണ് എം.സി.എം.സിയുടെ ചുമതല. ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ ചെയര്‍മാനായുള്ള കമ്മിറ്റിയുടെ നിരീക്ഷ വിഭാഗത്തില്‍ വിവിധ വകുപ്പുകളില്‍നിന്നുള്ള ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. ടെലിവിഷൻ ചാനലുകൾ, റേഡിയോ, പത്രമാസികകള്‍ എന്നിവയില്‍ വരുന്ന വാര്‍ത്തകൾ, പരസ്യങ്ങൾ, സമൂഹമാധ്യമ സന്ദേശങ്ങൾ തുടങ്ങിയവ എം.സി.എം.സി സെല്ലിൽ നിരീക്ഷിക്കും. ഇതിനായി ടെലിവിഷൻ സെറ്റുകളും മറ്റ് മാധ്യമങ്ങളും സെല്ലിൽ ലഭ്യമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങൾ മാധ്യമങ്ങളിൽ നൽകുന്നതിന് മുമ്പ് എം.സി.എം.സിയുടെ അംഗീകാരം നേടേണ്ടതുണ്ട്. ഉദ്ഘാടനച്ചടങ്ങിൽ എം.സി.എം.സി അംഗമായ ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ അസിസ്റ്റൻറ് ഡയറക്ടർ സുധ നമ്പൂതിരി, ഇന്‍ഫര്‍മേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ. അബ്ദുൽ റഷീദ്, ജില്ല ഇന്‍ഫര്‍മേഷൻ ഓഫിസർ ജസ്റ്റിൻ ജോസഫ്, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എം.വി. സുരേഷ്‌കുമാർ, ഹുസൂർ ശിരസ്തദാർ ബി. അശോക് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.